രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 44,684 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 44,684 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. 520 പേര്‍ക്കാണ് കൊവിഡ് മൂലം ഇന്നലെ ജീവന്‍ നഷ്ടപ്പെട്ടത്. ഇതുവരെ മരിച്ചവരുടെ എണ്ണം 1,29,188 ആയി. വിവിധ സംസ്ഥാനങ്ങളിലായി 4.80 ലക്ഷം പേര്‍ രാജ്യത്ത് സജീവ രോഗികളായുണ്ട്. 81.63 ലക്ഷം പേര്‍ രോഗമുക്തരായി. നിലവില്‍ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 92.97 ശതമാനമാണ്. മരണനിരക്ക് 1.47 ശതമാനവും രേഖപ്പെടുത്തി.

7,800 പേര്‍ക്കാണ് ഇന്നലെ മാത്രം ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ഡല്‍ഹിയില്‍ തന്നെ. ഇക്കാര്യത്തില്‍ കേരളം തൊട്ടുപിന്നിലുണ്ട്. 5804 പേര്‍ക്കാണ് കേരളത്തില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ നിരവധി നിയന്ത്രണ പദ്ധതികള്‍ ആസൂത്രണംചെയ്തിട്ടുണ്ട്. ദീവാലി ദിനങ്ങളില്‍ പടക്കം പോലുള്ളവ പൊട്ടിക്കുന്നതിനും ആഘോഷങ്ങള്‍ നടത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനതീവ്രത കൂടിയ മറ്റൊരു സംസ്ഥാനമായ മഹാരാഷ്ട്രയില്‍ വരുന്ന ജനുവരി ഫെബ്രുവരി മാസത്തില്‍ അടുത്ത കൊവിഡ് വ്യാപനത്തിനു സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....