Wednesday, May 14, 2025 10:43 pm

നന്ദിയുടെ പൂക്കളുമായി കോലിഞ്ചി കർഷകർ ; ജനീഷ് കുമാറിന് മലയോര മേഖലയില്‍ ഊഷ്മള വരവേൽപ്പ്

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : കോലിഞ്ചി കർഷകരുടെ കണ്ണീരൊപ്പിയ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് കോലിഞ്ചിയുടെ നാടിന്റെ  സ്നേഹാദരം. കർഷകരുടെ ദീർഘനാളത്തെ ആവശ്യം യാഥാർത്ഥ്യമാക്കിയ ജനീഷ് കുമാറിന് ഊഷ്മള വരവേൽപ്പായിരുന്നു കർഷകർ ഒരുക്കിയത്.

കോലിഞ്ചി കർഷകർ ഏറെയുള്ള തേക്കുതോട് മേഖലയിലെ മൂർത്തി മണ്ണിൽ എത്തിയപ്പോൾ പുഷ്പാഭിഷേകം നടത്തിയും മാല ചാർത്തിയും സ്നേഹ ചുംബനം നൽകിയുമാണ് കർഷകരും അമ്മമാരും വരവേറ്റത്. കർഷകരുടെ പ്രശ്നങ്ങൾ മനസിലാക്കി ഒപ്പം നിന്ന ജനീഷ് കുമാറിന് കർഷകർ വിജയാശംസയും നേർന്നു.
ഇന്നലെകളിൽ നിങ്ങൾക്കൊപ്പം നിന്നപ്പോലെ നാളെയും നാടിന്റെ  വികസന പ്രശ്നങ്ങളിൽ നിങ്ങളുടെ കുടുംബാംഗമായി ഞാൻ ഉണ്ടാകുമെന്ന് സ്ഥാനാർത്ഥി പറഞ്ഞപ്പോൾ മോന്റെ  വാക്കുകൾ വിശ്വാസമാണെന്നായിരുന്നു അമ്മമാരുടെ മറുപടി.

ചുട്ടുപൊള്ളുന്ന വെയിലിലും യുവാക്കളും പ്രായമായവരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാനായി ഒഴുകിയെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആവേശോജ്ജ്വല സ്വീകരണമാണ് ഓരോ മേഖലയിലും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്നത്. തണ്ണിത്തോട്, തേക്ക്തോട്, കോന്നിത്താഴം മേഖലകളിലായിരുന്നു ഇന്നലെ പര്യടനം. രാവിലെ തണ്ണിത്തോട് പഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കലിൽ നിന്നാരംഭിച്ച പര്യടനം കോന്നിയൂർ പി.കെ ഉദ്ഘാടനം ചെയ്തു.

സിപിഎം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ ഗോപിനാഥൻ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, പി.സി ശ്രീകുമാർ , രഘുകുമാർ, പി ഡി മോഹനൻ തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു. തുടർന്ന് യുവാക്കളുടെ വാഹന റാലിയുടെ അകമ്പടിയോടെ പര്യടനം തുടർന്നു. തലമനം, മണ്ണീറ, അള്ളുങ്കൽ , പറക്കുളം, തേക്കുതോട് ളാഹ , തുമ്പാക്കുളം, കരിമാൻതോട്, മൂർത്തിമൺ, ഏഴാന്തല തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഉച്ചയോടെ സെൻട്രൽ ജംഗ്ഷനിൽ എത്തി.

ഉച്ചയ്ക്ക് ശേഷം കോന്നിതാഴം മേഖലയിലെ ഞള്ളൂർ, അതുമ്പുംകുളം, കർമല ചേരിക്കൽ, അടുകാട് അംഗൻവാടി, വിപഞ്ചിക ജംഗ്ഷൻ, താഴം, കുപ്പക്കര, പള്ളി മുരുപ്പ്, മണിയൻപാറ എന്നിവടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രിയോടെ അട്ടച്ചാക്കൽ ജംഗ്ഷനിൽ പര്യടനം അവസാനിച്ചു. എൽഡിഎഫ് കോന്നിതാഴം മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എം.എസ് ഗോപിനാഥൻ, എൽഡിഎഫ് കോന്നിതാഴം മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ്  എ.ദീപകുമാർ, എൽഡിഎഫ് അട്ടച്ചാക്കൽ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി കെ.കെ വിജയൻ , എൽഡിഎഫ് അട്ടച്ചാക്കൽ ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റ്  പി.ആർ അനിൽ, ബ്ലോക്ക് പഞ്ചായത്തംഗം തുളസി മണിയമ്മ, ഗ്രാമപഞ്ചായത്തംഗം പുഷ്പ ഉത്തമൻ , തുളസി മോഹനൻ തുടങ്ങിയവർ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നൽകി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം ബാച്ച് തിയറി...

0
സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം...

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള മേയ് 16 മുതൽ

0
പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 'എന്റെ...

പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ. സുധാകരൻ

0
തിരുവനന്തപുരം : പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ.പി.സി.സി മുൻ...

പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

0
ബെംഗളൂരു: പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. ഛത്തീസ്‍ഗഢ്...