ബെംഗളൂരു: പശുവിനെ കൊല്ലുന്നതില്‍ എന്താണ് തെറ്റെന്ന് കര്‍ണാടകയിലെ മൃഗസംരക്ഷണ, വെറ്ററിനറി സയന്‍സ് മന്ത്രി കെ വെങ്കിടേഷ്. പ്രായമായ കന്നുകാലികളെ പരിപാലിക്കുന്നതിനും ചത്തവയെ സംസ്‌കരിക്കുന്നതിനും കര്‍ഷകര്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എരുമകളെയും കാളകളെയും കശാപ്പ് ചെയ്യാമെങ്കില്‍ പശുവിനെ കൊല്ലുന്നതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു.
സംസ്ഥാനത്തെ കര്‍ഷകരുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ബില്ലില്‍ ഭേദഗതി കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പശുക്കളെ കശാപ്പ് ചെയ്യുന്നത് പൂര്‍ണമായി നിരോധിക്കണമെന്നും കള്ളക്കടത്ത്, നിയമവിരുദ്ധ ഗതാഗതം, പശുക്കള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, കശാപ്പ് എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ബില്‍ ആവശ്യപ്പെടുന്നു. കന്നുകാലികളെ കശാപ്പ് ചെയ്താല്‍ 3-7 വര്‍ഷം വരെ തടവും 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.