വ്യാജരേഖ കേസ് ; മുൻകൂർ ജാമ്യം തേടി കെ.വിദ്യ ഹൈക്കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വ്യാജരേഖ ചമയ്ക്കൽ കേസിൽ മുൻകൂർ ജാമ്യം തേടി മുൻ എസ്.എഫ്.ഐ നേതാവ് കെ.വിദ്യ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചു. വെള്ളിയാഴ്ച്ചയാണ് വിദ്യ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസാണെന്നും തനിക്കെതിരെ ചുമത്തിയ ജാമ്യമില്ല വകുപ്പ് നിലനിൽക്കില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്ന് വിദ്യ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹർജിയിൽ ഹൈക്കോടതി സർക്കാരിൻ്റെ നിലപാട് തേടിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന എസ്.എഫ്.ഐ മുൻ നേതാവ് വിദ്യയെ കണ്ടെത്താൻ സൈബർ സെല്ലിൻ്റെ സഹായം തേടിയിരിക്കുകയാണ് അഗളി പോലീസ്. വിദ്യയുടെ ചില അടുത്ത സുഹ്യത്തുക്കളും അവരുടെ ഫോണുകളും പോലീസ് നിരീക്ഷണത്തിലാണ്.

സംഭവത്തിൽ അഗളി ഡി.വൈ.എസ്.പി നാളെ മഹാരാജാസ് കോളേജിലെത്തി മലയാളം വകുപ്പ് അധ്യാപകരുടെയും പ്രിൻസിപ്പാളിന്റെയും മൊഴി എടുക്കും. അട്ടപ്പാടി ഗവ.കോളേജ് പ്രിൻസിപ്പാളിന്റെ മൊഴിയും നാളെ രേഖപ്പെടുത്തും. അഗളി പോലീസ് ഇന്നലെ കാസർകോട്ടെ വിദ്യയുടെ വീട്ടിൽ എത്തി തെരച്ചിൽ നടത്തിയിരുന്നു. വ്യാജ രേഖയുടെ അസൽ പകർപ്പ് ലഭിക്കാനാണ് ഇന്നലെ പരിശോധന നടത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വിദ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവിൽ കഴിയുന്ന വിദ്യ മൂൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ട്. മുൻപ് എറണാകുളം സെൻട്രൽ പോലീസ് അന്വേഷിച്ച കേസ് ഇപ്പോള്‍ അഗളി പോലീസ് ആണ് അന്വേഷിക്കുന്നത്.

വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം സംബന്ധിച്ച ആരോപണത്തില്‍ കാലടി സർവകലാശാലയുടെ അന്വേഷണം നാളെ ആരംഭിച്ചേക്കും. സിൻഡിക്കേറ്റ് ചുമതലപ്പെടുത്തിയ ഉപസമിതിയും സര്‍വകലാശാ ലീഗല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുമാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുന്നത്. സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചാണോ വിദ്യയുടെ പ്രവേശനം നടന്നത് എന്നതാകും പ്രധാനമായും പരിശോധിക്കുക. പി.എച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ടുളള രേഖകൾ മലയാളം വിഭാഗത്തിൽ നിന്ന് ഉടൻ ശേഖരിക്കും. കെ വിദ്യ എം.ഫിൽ പഠിച്ചപ്പോഴും ചട്ടലംഘനം നടന്നു എന്ന പുതിയ ആരോപണത്തിലും മലയാളം വിഭാഗം വിവരങ്ങൾ തേടുന്നുണ്ട്. 2019ലാണ് വിദ്യ കാലടി സംസ്കൃത സര്‍വകലാശാലയില്‍ പി.എച്ച്.ഡി പ്രവേശനം നേടിയത്. സംവരണ തത്വങ്ങള്‍ അട്ടിമറിച്ചാണ് സീറ്റ് നല്‍കിയതെന്നാരോപിച്ച് അക്കാലയളവില്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കി സംസ്ഥാനം വിട്ടതായി സംശയം ; തെരച്ചിൽ ഊർജിതം

0
കൊച്ചി: വ്യാപകമായ തെരച്ചിലിനിടയിലും അർജുൻ ആയങ്കിയിലേക്ക് എത്താനാകാതെ പോലീസ്. പാലിയേക്കര ടോൾ പ്ലാസ...

സിപിഎം ‘ജെൻസീ മോഡി’ലേക്ക് ; എന്തിനും ഏതിനും അനാവശ്യ പിരിവ് ഒഴിവാക്കും

0
തിരുവനന്തപുരം : വർത്തമാനകാലത്തെ പാർട്ടിയുടെ അവസ്ഥയും ‘പാറ്റ’ സമരവും തിരിച്ചറിഞ്ഞ് പ്രവർത്തനരീതി...

കോട്ടയത്ത് ഒന്നര കിലോയിലേറെ കഞ്ചാവുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ

0
കോട്ടയം : നാഗമ്പടത്ത് 1.650 കിലോഗ്രാം കഞ്ചാവുമായി രാജസ്ഥാൻ സ്വദേശിയെ എക്‌സൈസ്...

പുരപ്പുറ സോളർ : പിഎം സൂര്യ ഘർ സബ്സിഡിയിൽ കേന്ദ്രത്തിന്റെ 78,000നെ കടത്തിവെട്ടി വിജയ്‍...

0
ചെന്നൈ : നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച്, അതിവേഗം ജനപ്രിയമായി മാറിയ...