കെ. വിദ്യയുടെ പോലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും ; ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

അഗളി; വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. വിദ്യയുടെ പോലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വിദ്യയെ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അഗളി പോലീസ് കെ. വിദ്യയെ കസ്റ്റഡിയിൽ വാങ്ങിയിട്ട് രണ്ട് ദിവസമായി. തെളിവെടുപ്പിനായി എങ്ങോട്ടും കൊണ്ടുപോയിട്ടില്ല. വിദ്യയെ ഇന്ന് അട്ടപ്പാടി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കണം. അഗളി പോലീസ് കസ്റ്റഡി കാലാവധി നീട്ടിചോദിക്കാൻ സാധ്യതയില്ലെന്നാണ് സൂചന.

അതിനിടെ കരിന്തളം കോളജിൽ വ്യാജരേഖ സമർപ്പിച്ച് ജോലി നേടിയ സംഭവത്തിൽ വിദ്യയെ അറസ്റ്റ്‌ ചെയ്യണമെന്ന് നീലേശ്വരം പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹർജി പരിഗണിച്ചാൽ വിദ്യയെ നീലേശ്വരം പോലീസിന് കസ്റ്റഡിയിൽ നൽകാനും സാധ്യതയുണ്ട്. വ്യാജരേഖയുടെ അസ്സല്‍ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം വിദ്യയുടെ ഫോണിൽ വ്യാജരേഖ ഉണ്ടാകുമെന്നും ഇത് ഡിലീറ്റ് ചെയ്തതാണെന്നുമുള്ള സംശയമാണ് പോലീസിനുള്ളത്. ഇത് കണ്ടെത്താനായി സൈബർ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഫോണിൽനിന്ന് ഡിലീറ്റ് ചെയ്ത ഇ-മെയിലുകളും ഫോട്ടോകളും തിരികെ ലഭിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇന്നലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിക്കും റിയാസിനും എതിരെ കള്ളക്കഥകൾ ഉണ്ടാക്കുന്നു ; ഇഡിക്കെതിരെ എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നെന്ന് സിപിഐ സംസ്ഥാന...

കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം

0
തിരുവനന്തപുരം: കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും...

സൗദിയുടെ വിവിധ പ്രവിശ്യകളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത ; ജാ​ഗ്രതാ നിർദേശം

0
റിയാദ് : സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് മുതൽ തിങ്കളാഴ്ച...

ചാമ്പ്യൻസ് ലീഗ് : ഇന്ററിനെ വീഴ്ത്തി റയൽ, മാഞ്ചെസ്റ്റർ സിറ്റിക്കും ജയം

0
മഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ ജയത്തോടെ തുടങ്ങി റയൽ മഡ്രിഡും...