പത്തനംതിട്ട: സിപിഎം ഏരിയ കമ്മിറ്റി അംഗവും പി കെ എസ് സംസ്ഥാന കമ്മിറ്റി അംഗവുമായ തുവയൂര്‍ തെക്ക് പാണ്ടിമലപ്പുറം പാറത്തുണ്ടില്‍ കെ വിശ്വംഭരന്‍ (55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. കടമ്പനാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം, കടമ്പനാട് പട്ടികജാതി സഹകരണ സംഘം ഭരണ സമിതി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
പരേതരായ കുട്ടപ്പന്‍റെയും ചെല്ലമ്മയുടെയും മകനാണ്. ഭാര്യ സുധര്‍മ്മ (മണ്ണടി സഹകരണ ബാങ്ക്). സഹോദരങ്ങള്‍: പരേതയായ പൊന്നമ്മ, സുജാത. സംസ്‌കാരം വ്യാഴാഴ്ച പകല്‍ 12ന് വീട്ടുവളപ്പില്‍. മൃതദേഹം രാവിലെ 8.30 ന് സി പിഎം ഏരിയ കമ്മിറ്റി ഓഫീസിലും 9.30 ന് കടമ്പനാട് പഞ്ചായത്ത് ഓഫീസിലും പൊതുദര്‍ശനത്തിന് വെയ്ക്കും.