പറഞ്ഞത് പച്ചക്കള്ളം ; മുഖ്യമന്ത്രിയെ സ്വപ്‌ന കണ്ടു എന്നതിന് തെളിവായി വാട്സ് ആപ്പ് ചാറ്റുകള്‍ പുറത്ത്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പറഞ്ഞത് പച്ചക്കള്ളം മുഖ്യ മന്ത്രിയെ സ്വപ്‌ന കണ്ടു എന്നതിന് തെളിവായി വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത്‌. സ്വർണക്കടത്ത് കേസ് മുഖ്യ പ്രതിയായ സ്വപ്ന സുരേഷുമായി ഒരു കൂടിക്കാഴ്ചയും നടത്തിയില്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ആരോപണം പച്ചക്കള്ളമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇഡി കസ്റ്റഡിയുമായി ബന്ധപ്പെട്ട് ശിവശങ്കറിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഉദ്ധരിച്ചുള്ള പരാമര്‍ശങ്ങള്‍ മാത്യു കുഴല്‍നാടന്‍ സഭയില്‍ നടത്തവേയാണ് താന്‍ സ്വപ്നയെ കണ്ടത് പച്ചക്കള്ളമാണെന്നുള്ള മുഖ്യമന്ത്രിയുടെ മറുപടി വന്നത്. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്ന് വിരല്‍ ചൂണ്ടുന്ന വാട്ട്സ് ആപ്പ് ചാറ്റുകള്‍ മാധ്യമങ്ങളിലൂടെ പുറത്തെത്തി.

ശിവശങ്കറും സ്വപ്നയും നടത്തിയത് എന്ന് പറയുന്ന ചാറ്റുകളാണ് പുറത്ത് എത്തിയത്. ഇഡിയുടെ കയ്യിലുള്ള ശിവശങ്കര്‍-സ്വപ്ന വാട്ട്സ് അപ്പ് ചാറ്റുകളാണ് പുറത്ത് വന്നത് എന്നാണ് സൂചന. നോര്‍ക്കയിലെ ജോലിക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് സി.എം.രവീന്ദ്രനെ അറിയിച്ചെന്നാണ് ശിവശങ്കര്‍ വാട്സ് അപ്പ് ചാറ്റില്‍ വ്യക്തമാക്കുന്നത്. സ്വപ്നയെ നോര്‍ക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ ശിവശങ്കർ നീക്കം നടത്തിയെന്നതിന് തെളിവും ചാറ്റുകളിലുണ്ട്. സ്വപ്നയുടെ നിയമനത്തിന് നോർക്ക സിഇഒ സമ്മതിച്ചെന്നുമുള്ള തുടര്‍ ചാറ്റുകളാണ് പുറത്ത് വന്നത്.

സ്വപ്നയെ നോര്‍ക്കയില്‍ നിയമിക്കാന്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. അവിടെ ഒരു എംബിഎ ബിരുദധാരിയെ ആവശ്യമുണ്ടെന്നു നോര്‍ക്ക സിഇഒ പറഞ്ഞപ്പോള്‍ ശിവശങ്കര്‍ സ്വപ്നയുടെ പേര് നിര്‍ദ്ദേശിക്കുകയും അതിന് അംഗീകാരം നല്‍കുകയുമാണ്‌ ചെയ്തത്. ആ കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു എന്നാണ് ശിവശങ്കര്‍ ചാറ്റില്‍ പറയുന്നത്.

സ്വപ്നയ്ക്ക് യുഎഇ കോണ്‍സുലെറ്റ് ജോലി രാജി വെക്കേണ്ടി വരുന്ന സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിയമനം നടത്താനാണ് ശിവശങ്കര്‍ തീരുമാനിക്കുന്നത്. ഹൈദ്രബാദിലേക്ക് സ്ഥലം മാറ്റം ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം നടന്നത്. യൂസഫലിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ്‌ സ്വപ്നയെ ഹൈദ്രബാദിലേക്ക് മാറ്റിയത്. ഈ കാര്യം രവീന്ദ്രനോട് പറഞ്ഞു. യൂസഫലിയ്ക്ക് എതിര്‍പ്പ് ഉണ്ടെങ്കില്‍ ആ എതിര്‍പ്പ് നോര്‍ക്ക ജോലിയോടും നിലനില്‍ക്കില്ലേ എന്ന് രവീന്ദ്രന്‍ തിരിച്ച് ചോദിച്ചു എന്നാണ് ചാറ്റില്‍ ഉള്ളത്.

യുഎഇ കോണ്‍സുലേറ്റിലെ സ്വപ്നയുടെ ജോലി തെറിച്ചത് രവീന്ദ്രനെ ഞെട്ടിച്ചു എന്നാണ് ശിവശങ്കര്‍ പറയുന്നത്. നോര്‍ക്ക ജോലിക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടു. തന്‍റെ പ്രശ്നങ്ങള്‍ സ്വപ്ന മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു. എല്ലാം മുഖ്യമന്ത്രിയ്ക്ക് മനസിലായി. ഈ കൂടിക്കാഴ്ച സി.എം.രവീന്ദ്രനെ അറിയിച്ചെന്നാണ് ശിവശങ്കറുടെ തുടര്‍ ചാറ്റിലുള്ളത്. സ്വപ്നയെ കണ്ടില്ലെന്നു മുഖ്യമന്ത്രി സഭയില്‍ ശക്തിയുക്തം വാദിക്കുമ്പോള്‍ തന്നെയാണ് സ്വപ്ന മുഖ്യമന്ത്രിയെ കണ്ടു എന്ന് വ്യക്തമാക്കുന്ന ശിവശങ്കര്‍-സ്വപ്ന ചാറ്റുകള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്.

ഇഡിയുടെ റിമാൻഡ് റിപ്പോർട്ടും സ്വപ്ന സുരേഷും ശിവശങ്കറുമായുള്ള വാട്സ്ആപ്പ് ചാറ്റുകളുമാണ് ഇന്നലെ സഭയില്‍ കോളിളക്കമുണ്ടാക്കിയത്. മുഖ്യമന്ത്രിയും മാത്യു കുഴൽനാടനുമായിനേരിട്ട് ഏറ്റുമുട്ടല്‍ തന്നെ സഭയില്‍ വന്നു. റിമാൻഡ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ നിഷേധിക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ എന്നായിരുന്നു കുഴൽ നാടൻറെ വെല്ലുവിളി. എല്ലാം പച്ചക്കള്ളം എന്നാണ് മുഖ്യമന്ത്രി തിരിച്ചടിച്ചത്. ശിവശങ്കര്‍-സ്വപ്ന ചാറ്റുകളില്‍ സി.എം.രവീന്ദ്രന്‍ സജീവമായി നിലനില്‍ക്കുന്നതിനാലാണ് ചോദ്യം ചെയ്യാന്‍ ഇഡി സിഎം.രവീന്ദ്രന് നോട്ടീസ് നല്‍കിയിട്ടുള്ളതും. എന്നാല്‍ നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ഹാജരായിട്ടില്ല.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...