തിരുവനന്തപുരം : ഹൈക്കമാൻഡ് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം പി. വ്യക്തിപരമായ ഉള്ള കൂടിക്കാഴ്ചകളിൽ പങ്കെടുക്കില്ല. എല്ലാം കൂളാണെന്ന് താൻ വ്യക്തമാക്കിയതാണ്. തരൂർ ഇന്നലെ പറഞ്ഞത് കേട്ടപ്പോൾ താൻ ഞെട്ടിപ്പോയി. മനസ്സിൽ പോലും സങ്കൽപ്പിക്കാത്ത കാര്യങ്ങൾ ആണ് പ്രചരിപ്പിക്കുന്നതെന്നും വേണുഗോപാൽ വ്യക്തമാക്കി. കേരളത്തിൻ്റെ തീരമേഘല ആശങ്കയിലാണ്. വിഷയം വളരെ സങ്കീർണമാണ്.
ഖനനത്തിന് അനുമതി നൽകിയ നടപടി ആശങ്ക ഉണ്ടാക്കുന്നതെന്നും വേണുഗോപാൽ വിമർശിച്ചു. നിലവിൽ മത്സ്യ ലഭ്യത കുറഞ്ഞുവരികയാണ്. തകർന്നു കിടക്കുന്ന മത്സ്യ മേഖലയെ നടപടി വലിയ രീതിയിൽ ബാധിക്കും. ദുഷ്ടലാക്കോടെ തീരമേഖലയെ തകർക്കാൻ ശ്രമം നടക്കുന്നു. സ്വകാര്യ മേഖലക്ക് വളഞ്ഞ വഴിയിലുടെ കരിമണൽ നൽകുന്നതിനുള്ള നടപടികൾ ആണ് നടക്കുന്നത്. വിഷയത്തിൽ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണം. സംസ്ഥാന സർക്കരിനും ഇക്കാര്യത്തിൽ കള്ളകളി നടത്തുന്നുവെന്നും അദ്ദേഹം വിമർശിച്ചു.