പത്തനംതിട്ട ജില്ലയിലെ ശുചിമുറി മാലിന്യം കൊല്ലം ജില്ലയിലെ ശുദ്ധജലസംഭരണിയില്‍ തള്ളി ; കൈയ്യോടെ പൊക്കി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : പത്തനംതിട്ട ജില്ലയിലെ ശുചിമുറി മാലിന്യം അതിര്‍ത്തി പ്രദേശം ആയ തെങ്ങമത്തിന് അടുത്ത് കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്ത് ആറാം വാര്‍ഡിലെ ഇടക്കാട് പെരുവിരുത്തിമലനട ദുര്യോധന ക്ഷേത്രത്തിനു സമീപം ഉള്ള ശുദ്ധജല സംഭരണിയില്‍ തള്ളി. അര്‍ദ്ധരാത്രിയില്‍ മാലിന്യം കൊണ്ടുവന്നു തള്ളിയത് പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനുമംഗലത്തിന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടി ശൂരനാട് പോലീസില്‍ ഏല്‍പ്പിച്ചു. മുമ്പ് പല ദിവസങ്ങളിലും ഇത് പോലെ തള്ളിയ സംഭവങ്ങള്‍ ഉണ്ടായതിനാല്‍ നാട്ടുകാര്‍ ജാഗ്രതയില്‍ ആയിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് ടാങ്കര്‍ ലോറിയില്‍ കൊണ്ടു വന്ന മാലിന്യം നിക്ഷേപിച്ചു കൊണ്ടിരുന്നത് രണ്ടാം വാര്‍ഡ് മെമ്പര്‍ അരുണിന്റെ ശ്രദ്ധയില്‍പ്പെട്ടു. ആള്‍ക്കാരെ കൂട്ടിയപ്പോഴേക്കും ടാങ്കര്‍ ലോറിയുമായി സ്ഥലം വിട്ടു. ഉടന്‍ ശൂരനാട് പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി പഴകുളത്തു നിന്നും വാഹനം പിടികൂടി തിരിച്ചെത്തിച്ചു നിക്ഷേപിക്കപ്പെട്ട മാലിന്യം തിരിച്ചു ടാങ്കറില്‍ കയറ്റി. ഇതേ ടാങ്കര്‍ ഇതേ കുറ്റത്തിന് കഴിഞ്ഞ ദിവസം അടൂരില്‍ പിടികൂടിയിരുന്നു. ഒന്നരലക്ഷം രൂപയാണ് പിഴ അടപ്പിച്ചത്. ഈ വാഹനം ആര്‍ഡിഓ റിക്കവറി നടത്തി പഞ്ചായത്ത് ലേലം ചെയ്യുമെന്ന് പ്രസിഡന്റ് ബിനു മംഗലത്ത് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...