അഴിമതി,കെടുകാര്യസ്ഥത, സ്വജനപക്ഷപാതം ; കെഎഎല്‍ എം.ഡി എ.ഷാജഹാനെ പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമി‌റ്റഡിന്റെ എം.ഡി സ്ഥാനത്ത് നിന്നും എ.ഷാജഹാനെ പുറത്താക്കി. അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം എന്നിവ കെഎഎല്ലില്‍ നിര്‍ബാധം നടക്കുന്നതായി തെളിവുകള്‍ പുറത്തുവന്നതോടെയാണ് ഷാജഹാനെ പുറത്താക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പി.വി ശശീന്ദ്രനാണ് കെഎഎല്ലിന്റെ പുതിയ എം.ഡി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ രാജ്യത്ത് ആദ്യമായി ഇലക്‌ട്രിക്ക് ഓട്ടോറിക്ഷ നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനം കെ.എ.എല്ലായിരുന്നു. വര്‍ഷത്തില്‍ 6000 ഓട്ടോ ഇറക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും 100 എണ്ണം പോലും മാനേജ്‌മെന്റിന് ഷാജഹാന്റെ കാലത്ത് പുറത്തിറക്കാനായില്ല. നീം ജി എന്ന് പേരുള‌ള ഓട്ടോറിക്ഷകള്‍ക്ക് രണ്ടര ലക്ഷമായിരുന്നു വില. ബാ‌റ്ററിയില്‍ ഉള്‍പ്പടെ പ്രശ്‌നങ്ങളും നേരിട്ടു. ഇതോടെ മ‌റ്റ് കമ്പനികളുടെ ഇലക്‌ട്രിക് ഓട്ടോകള്‍ കേരളത്തിലാകെ സ്ഥാനം പിടിച്ചു.

സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും സ്ഥാപനത്തിലെ പര്‍ച്ചേസുകളിലെ പ്രശ്‌നങ്ങളും ഒപ്പം പിന്‍വാതില്‍ നിയമനവുമായതോടെ പ്രശ്‌നത്തിലെ പരാതികളില്‍ സര്‍ക്കാര്‍ നടപടിയെടുത്തു. ഓഗസ്‌റ്റ് മാസത്തില്‍ വ്യവസായ മന്ത്രി പി.രാജീവ് കെഎഎല്ലില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ മനസിലാക്കി. തുടര്‍ന്ന് ‘റിയാബ് ‘ നോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഓരോ ക്രമക്കേടും അക്കമിട്ട് നിരത്തി റിയാബ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ എം.ഷാജഹാനെ നീക്കാന്‍ സര്‍ക്കാര്‍ ഇന്ന് തിരുമാനിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...