സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

വനിതാ കമ്മീഷന്‍ സിറ്റിംഗ്
കേരളാ വനിതാ കമ്മീഷന്‍ സിറ്റിംഗ് നവംബര്‍ 11 ന് രാവിലെ 10 മുതല്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.

ഗതാഗത നിയന്ത്രണം
അടൂര്‍-മണ്ണടി റോഡില്‍ പൈപ്പ് കള്‍വെര്‍ട്ടിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ മാസം 12, 13 (വെളളി, ശനി) തീയതികളില്‍ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വെളളകുളങ്ങര ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ചൂരക്കോട് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞും മണ്ണടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ നിലമേല്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞും പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം പന്തളം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ശിശു ദിനാഘോഷം ; വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു
പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 14 ന് നടത്തുന്ന ശിശുദിനാഘോഷത്തിന്റെ ഭാഗമായി എല്‍.പി, യു.പി വിഭാഗങ്ങളിലായി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. എല്‍.പി വിഭാഗത്തില്‍ മലയാളം പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടിയ അടൂര്‍ പി.വി.എല്‍.പി.എസിലെ അദ്വൈത് എസ്.നായരെ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. പ്രസംഗ മത്സരത്തില്‍ എല്‍.പി വിഭാഗത്തില്‍ കലഞ്ഞൂര്‍ ഗവണ്‍മെന്റ് എല്‍.പി.എസിലെ ബി.എ അഖല്യ രണ്ടാം സ്ഥാനവും ഇലന്തൂര്‍ കാരംവേലി ഗവണ്‍മെന്റ് എല്‍പിഎസിലെ ലാവണ്യ അജീഷ് മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗം മലയാള പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കലഞ്ഞൂര്‍ ഗവണ്‍മെന്റ് വി.എച്ച്.എസ്.എസിലെ വി.നിരഞ്ജനെ സ്പീക്കറായി തിരഞ്ഞെടുത്തു. യു.പി വിഭാഗം പ്രസംഗ മത്സരത്തില്‍ മലയാലപ്പുഴ എസ്.എന്‍.ഡി.പി യു.പി.എസിലെ എസ്.സ്നേഹാ ലക്ഷ്മി രണ്ടാം സ്ഥാനവും റാന്നി പുതുശേരിമല ഗവണ്‍മെന്റ് യു.പി.എസിലെ മിന്നാ മെഹറിന്‍ മൂന്നാം സ്ഥാനവും നേടി.

ഡി.എല്‍.എഡ് കോഴ്സ് അപേക്ഷകള്‍ ക്ഷണിച്ചു
2021-23 അധ്യന വര്‍ഷത്തെ സര്‍ക്കാര്‍ /എയ്ഡഡ് മേഖലകളിലായി അധ്യാപക പരിശീലനകേന്ദ്രങ്ങളിലേക്കുള്ള ഡി.എല്‍.എഡ് കോഴ്സിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. www.education.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് തപാല്‍മാര്‍ഗമോ നേരിട്ടോ ഈ മാസം 23ന് 5 നകം പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ലയിലെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. തപാല്‍ മാര്‍ഗമോ നേരിട്ടോ അല്ലാതെയോ ഉള്ള അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷകന്റെ പേര്, വിലാസം, പിന്‍കോഡ്, മൊബൈല്‍ നമ്പര്‍ എന്നിവയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണെന്ന് തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ് ബീനാറാണി അറിയിച്ചു. ഫോണ്‍ ; 0469-2600181

സ്‌പോട്ട് അഡ്മിഷന്‍
2021 അഡ്മിഷന്‍ സെഷനില്‍ ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍, പ്ലംബര്‍, ആര്‍ക്കിടെക്ച്വറല്‍ ഡ്രാഫ്ട്‌സ്മാന്‍ എന്നീ ട്രേഡുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ സ്‌പോട്ട് അഡ്മിഷനായി ഒര്‍ജിനല്‍ ടി.സി യും മറ്റ് സര്‍ട്ടിക്കറ്റുകളുമായി നവംബര്‍ 11 ന് രാവിലെ 10 ന് ചെന്നീര്‍ക്കര ഐ.ടി.ഐ യില്‍ എത്തിച്ചേരണം. മുന്‍പ് ഓണ്‍ലൈന്‍ ആയിട്ട് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും അപേക്ഷിക്കാമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0468 – 2258710.

സ്‌കോള്‍ കേരള ഡി.സി.എ പ്രവേശന തീയതി നീട്ടി
പൊതു വിദ്യാഭ്യാസവകുപ്പിന് കീഴിലെ സ്‌കോള്‍ -കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നടത്തി വരുന്ന ഡി.സി.എ കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശന തീയതി ഡിസംബര്‍ എട്ടു വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ഡിസംബര്‍ 15 വരെയും നീട്ടി. നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് ഒടുക്കി www.scolekerala.org എന്നവെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം. ഫോണ്‍ : 0471 – 2342950, 2342271, 2342369.

ബാലവേലയ്ക്കെതിരെ പോസ്റ്റര്‍ കാമ്പയിന്‍ ; സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണം
മണ്ഡലമകരവിളക്ക് കാലത്ത് പോലീസ്, ഫോറസ്റ്റ്, ചൈല്‍ഡ് ലൈന്‍, തൊഴില്‍ എന്നീ വകുപ്പുകള്‍ ചേര്‍ന്ന് പരിശോധന നടത്തുന്നതിനും കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ബാലവേലയ്ക്കെതിരെ പോസ്റ്റര്‍ കാമ്പെയിന്‍ നടത്തുന്നതിനും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടത്തുന്നതിനും തീരുമാനിച്ചു. ജില്ലാതല ചൈല്‍ഡ് ലേബര്‍ ടാസ്‌ക്ക്ഫോഴ്സിന്റെ യോഗത്തിലാണ് തീരുമാനം. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അലക്സ് പി തോമസിന്റെ അദ്ധ്യക്ഷതില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ – ഓര്‍ഡിനേറ്റര്‍, ജില്ലാ പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ 8547655259, 0468 – 2222234 എന്ന നമ്പരില്‍ ജില്ലാ ലേബര്‍ ഓഫീസറെ വിവരം അറിയിക്കേണ്ടതാണ്.

ബി.കോം സ്പോട്ട് അഡ്മിഷന്‍ :
കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സിപാസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് കോമേഴ്സില്‍ ബി.കോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ പ്രോഗ്രാമുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. വിശദവിവരങ്ങള്‍ക്ക്: 9400863277, 8606758245

ആടുകള്‍ക്കും കോഴികള്‍ക്കും സൗജന്യരോഗപ്രതിരോധ കുത്തിവയ്പ്പ്
പത്തനംതിട്ട നഗരസഭ പരിധിയില്‍ നിന്നുളള കര്‍ഷകരുടെ ആടുകള്‍ക്കും കോഴികള്‍ക്കുമുളള സൗജന്യരോഗപ്രതിരോധ കുത്തിവയ്പ്പ് (ആടുവസന്ത, കോഴിവസന്ത എന്നീ രോഗങ്ങള്‍ക്ക്) എടുക്കുന്നതിനായി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഈ മാസം 15ന് വൈകിട്ട് അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടുക.

വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് ശബരിമല മണ്ഡലകാല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പ, നിലയ്ക്കല്‍, ളാഹ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റ് ഉള്ള ഒരു വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 12 പകല്‍ 3 വരെ. കൂടുതല്‍ വിവരങ്ങള്‍ അടുര്‍ റവന്യൂ ടവറിലെ 5 -ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0473 – 4221236.

കേക്ക് നിര്‍മാണത്തില്‍ സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വിവിധ തരം കേക്കുകളുടെ നിര്‍മാണ പരിശീലന പരിപാടിയിലേക്ക് പ്രവേശനം തുടങ്ങി. 18 നും 45 നും ഇടയില്‍ പ്രായമുള്ള വര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 – 2270244, 2270243 ഫോണ്‍ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയതിൽ മാപ്പ് പറഞ്ഞ് പെൺകുട്ടി

0
ന്യൂഡൽഹി: ജന്തർമന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അപകീർത്തികരമായ പരാമർശം...

ഇടുക്കിയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം ; ഉപ്പുതറയിൽ പോലീസ് ജീപ്പിന് മുകളിൽ മണ്ണിടിഞ്ഞുവീണു...

0
തൊടുപുഴ: വെള്ളിയാഴ്ച അർദ്ധരാത്രിയിലും ശരിയാഴ്ച പുലർച്ചെയുമുണ്ടായ ശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിൽ...

പുതുക്കിയ മഴ മുന്നറിയിപ്പ് ; വടക്കൻ കേരളത്തിൽ മഴ കനക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാവുന്നതിനിടെ അടുത്ത മൂന്ന് മണിക്കൂറിൽ വടക്കൻ കേരളത്തിൽ മഴ...

സുഗതൻ്റെ അവധി അപേക്ഷ ; തദ്ദേശ വകുപ്പിനെ ലക്ഷ്യമിട്ട് കെഎസ് ശബരിനാഥൻ

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി...