അത്താഴം എപ്പോള്‍ കഴിക്കണം ; വിധഗ്ദരുടെ അഭിപ്രായം കേള്‍ക്കാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വയറുനിറയെ അത്താഴം കഴിക്കുന്ന ശീലമുള്ളവരാണ് പൊതുവെ മലയാളികള്‍. എന്നാല്‍ അത്തരമൊരു ഭക്ഷണരീതി ഒരു തരത്തിലും ആരോഗ്യത്തിനു ഗുണം ചെയ്യില്ല. മാത്രമല്ല വലിയ ദോഷമാകുകയും ചെയ്യും. അത്താഴം എപ്പോഴും ലഘുവായിരിക്കണം. അത്താഴം കഴിക്കുന്ന സമയവും വളരെ പ്രധാനപ്പെട്ടതാണ്. എത്രയും നേരത്തെ അത്താഴം കഴിക്കുന്നതാണ് ഉചിതം. രാത്രി ഏഴിനു മുന്‍പ് അത്താഴം കഴിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണരീതി. രാത്രി വൈകി അത്താഴം കഴിക്കുന്നത് തടി കൂട്ടുകയും വയറുചാടാന്‍ കാരണമാകുകയും ചെയ്യും.

ഏറ്റവും ചുരുങ്ങിയത് ഉറങ്ങുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പ് അത്താഴം കഴിക്കുകയാണ് വേണ്ടത്. എട്ട് മണിക്ക് മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം. അത്താഴം കഴിച്ചയുടന്‍ പോയി കിടന്നുറങ്ങരുത്. അല്‍പ്പമൊന്ന് നടക്കുന്നത് നല്ലതാണ്. രാത്രി നേരത്തെ അത്താഴം കഴിച്ച ശേഷം ഉറങ്ങാന്‍ നേരം വൈകുകയാണെങ്കില്‍ ചിലപ്പോള്‍ വീണ്ടും വിശക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ള സമയത്ത് നിങ്ങള്‍ക്ക് കുറഞ്ഞ അളവില്‍ മാത്രം കലോറി, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ, ലഘു ഭക്ഷണങ്ങള്‍ കഴിക്കാം.

കൊഴുപ്പ്, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് കുറഞ്ഞിരിക്കുന്ന ഭക്ഷണമാണ് അത്താഴത്തിനു അനുയോജ്യം. സൂപ്പ്, റൊട്ടി, പച്ചക്കറി എന്നിവ അത്താഴത്തില്‍ ഉള്‍പ്പെടുത്താം. പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷമാണ് രാത്രി കഴിക്കേണ്ടത്. രാത്രി ചോറ് കഴിക്കുന്നത് അത്ര നല്ലതല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...