നിങ്ങള്‍ക്കെന്റെ വീട് ഇടിച്ചുനിരത്താമെന്നും എന്നാല്‍ എന്റെ ആത്മവീര്യം തകര്‍ക്കാനാവില്ല കപില്‍ സിബല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വടക്കന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ മുസ്‌ലിം വീടുകള്‍ ഇടിച്ചു നിരത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. നിങ്ങള്‍ക്കെന്റെ വീട് ഇടിച്ചുനിരത്താമെന്നും എന്നാല്‍ എന്റെ ആത്മവീര്യം തകര്‍ക്കാനാവില്ല എന്നും സിബല്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

‘ലക്ഷ്യംവയ്ക്കപ്പെട്ട ഇടിച്ചുനിരത്തലാണിത്. നിങ്ങള്‍ക്ക് എന്റെ വീട് ഇടിച്ചു നിരത്താന്‍ ആയേക്കാം. എന്റെ ആത്മവീര്യത്തെ ഇല്ലാതാക്കാനാകില്ല’ – എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ജഹാംഗീര്‍പുരിയിലെ ഇടിച്ചു നിരത്തലിനെതിരെ കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ സമീപിച്ചത് സിബലായിരുന്നു. സിബലിന് പുറമേ, ദുഷ്യന്ത് ദവെ, സഞ്ജയ് ഹെഗ്‌ഡെ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് പൊളിക്കല്‍ നിര്‍ത്തി വയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. കോടതി നിര്‍ദേശം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ പൊളിക്കല്‍ തുടര്‍ന്നെങ്കിലും കോടതി വീണ്ടും ഇടപെട്ട് നിര്‍ത്തിവയ്ക്കുകയായിരുന്നു.

അനധികൃത കയ്യേറ്റമെന്ന പേരിലായിരുന്നു പോലീസിന്റെ സഹായത്തോടെയുള്ള നടപടി. ഹനുമാന്‍ ജയന്തിക്കിടെ ‘സംഘര്‍ഷമുണ്ടാക്കിയവരുടെ’ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആദേശ് ഗുപ്ത മേയര്‍ക്കു നേരത്തെ കത്തയച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ബംഗാളി മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ പോലീസ് നടപടി. രാവിലെ 10 മുതലാണ് ഇടിച്ചുനിരത്തല്‍ തുടങ്ങിയത്. 10.30നു സുപ്രിം കോടതി ചേര്‍ന്നയുടന്‍ ദുഷ്യന്ത് ദവെ, കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്‍, പി.വി.സുരേന്ദ്രനാഥ് എന്നിവര്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോലി എന്നിവരുള്‍പ്പെട്ട ബെഞ്ചില്‍ വിഷയം അവതരിപ്പിക്കുകയും തുടര്‍ന്നു

കോടതി നടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതു പാലിച്ചിട്ടില്ലെന്നറിഞ്ഞ് കോടതി വീണ്ടും ഇടപെട്ട് ഇടിച്ചുനിരത്തല്‍ നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. ഇതിനിടെ, കോടതി തടഞ്ഞിട്ടും ഇടിച്ചുനിരത്തല്‍ തുടര്‍ന്നപ്പോള്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉത്തരവിന്റെ പകര്‍പ്പുമായി സ്ഥലത്തെത്തി ബുള്‍ഡോസറിനു മുന്നില്‍ കയറിനിന്നിരുന്നു. ഇടിച്ചുനിരത്തലിനെതിരെ ബൃന്ദയും സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച...

കളമശ്ശേരിയിൽ ബെവ്കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി ; മുഖത്ത് പരിക്കേറ്റ പാടുകൾ

0
കൊച്ചി : കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക്...

മഹാരാഷ്ട്ര തെരുവുകളും കീഴടക്കി വിദ്യാർഥി പ്രക്ഷോഭം ; പിന്തുണയുമായി രാഹുൽ ഗാന്ധി

0
പുനെ: തുടർച്ചയായ പരീക്ഷ ക്രമക്കേടുകൾക്കൊടുവിൽ മഹാരാഷ്ട്രയിലും വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ദില്ലിയിലും...