ഡല്‍ഹി : കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നേതാക്കളൊക്കെ പാര്‍ട്ടി വിടുന്നു. പാര്‍ട്ടി ഈ നിലയില്‍ എത്തിയതില്‍ ദുഃഖമുണ്ടെന്നും പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തണമെന്നും കപില്‍ സിബല്‍ പറഞ്ഞു.
ഞങ്ങള്‍ പറയുന്നത് ഒന്ന് കേള്‍ക്കാന്‍ നേതൃത്വം തയ്യാറാകണം,കോണ്‍ഗ്രസില്‍ ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഇല്ല. ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല,’ ആദ്യം തെരഞ്ഞെടുത്ത ഒരു അധ്യക്ഷനെ പാര്‍ട്ടിക്ക് വേണമെന്നും രാജ്യം വെല്ലുവിളി നേരിടുമ്പോഴാണ് പാര്‍ട്ടിയില്‍ ഈ സ്ഥിതി നില നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.