കടയ്ക്കാമണ്‍ കോളനിയിലെ അംബേദ്കര്‍ പ്രതിമ തകര്‍ത്തത് കമ്മ്യൂണിസ്റ്റ് ഗൂഢാലോചന : അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : പിറവന്തൂര്‍ കടയ്ക്കാമണ്‍ കോളനിയിലെ അംബേദ്കര്‍ പ്രതിമ തകര്‍ത്തത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര ആരോപിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വന്ന ലോറിയുടെ പിന്‍ഭാഗം തട്ടിയാണ് പ്രതിമ തകര്‍ന്നതെന്ന കള്ളപ്രചരണമാണ് അവര്‍ നടത്തുന്നത്. അറിയാതെ തട്ടിയാല്‍ പ്രതിമ പൂര്‍ണമായും തകര്‍ന്നു പോകില്ലെന്നും ചെറിയ കേടുപാടുകള്‍ മാത്രമേ സംഭവിക്കുകയുള്ളൂവെന്നും എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്.

പ്രതിമ പൂര്‍ണമായും തകര്‍ത്ത് നിലംപരിശാക്കിയതിലൂടെ ഇതിന്റെ പിന്നിലെ ഗൂഢാലോചന വ്യക്തമാണ്. ഉയര്‍ന്നു വരുന്ന അംബേദ്കര്‍ ചിന്താധാരയുടെ പ്രചാരണം തടയുകയും ദലിത് യുവാക്കളെ അപരവത്കരിക്കുകയും ചെയ്യുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എക്കാലത്തെയും നയമാണ്. ഇതിന്റെ ഭാഗമായി കാലങ്ങള്‍ നീണ്ട ആസൂത്രണത്തിലൊടുവിലാണ് പ്രതിമ തകര്‍ത്തത്. പ്രതിമ പുനര്‍നിര്‍മിച്ച് തരുംവരെ ശക്തമായ സമരപരിപാടികളുമായി അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി മുന്നോട്ട് പോകുമെന്ന് ഉഷ കൊട്ടാരക്കര അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...