കേരള പോലീസ് അക്കാഡമി സ്‌ക്വാഡ് ഡോഗ് ‘ഹണി’ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയവരുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുളള വി.വി.ഐ.പി സുരക്ഷാ പരിശോധനാ സംഘത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന കേരള പോലീസ് അക്കാഡമി ഡോഗ് സ്‌ക്വാഡ് സെന്ററിലെ ‘ഹണി’ വിടവാങ്ങി. പത്ത് വര്‍ഷക്കാലത്തെ സര്‍വീസിന് ശേഷം, വിരമിച്ച പോലീസ് ഡോഗുകളെ പാര്‍പ്പിക്കുന്ന റിട്ടയര്‍മെന്റ് സെന്ററായ വിശ്രാന്തിയിലായിരുന്നു ഹണി ഇന്നലെ രാവിലെ അവസാന സല്യൂട്ട് ഏറ്റുവാങ്ങിയത്. ബ്യൂഗിള്‍ മുഴക്കിയ ശേഷം ട്രെയിനിംഗ് ഐ.ജി സേതുരാമന്‍ സല്യൂട്ട് നല്‍കി ഹണിക്ക് അന്ത്യോപചാരമര്‍പ്പിച്ചു. പുഷ്പാര്‍ച്ചനയും, റീത്തും സമര്‍പ്പിച്ചു.

പ്രത്യേക കല്ലറയും, ബലികുടീരവും ഹണിക്കായി സജ്ജമാക്കിയിരുന്നു. സംസ്ഥാനത്തെ ഏക ഡോഗ് പരിശീലന കേന്ദ്രമായ കേരള പോലീസ് അക്കാഡമിയില്‍ പരിശീലനത്തിനെത്തുന്ന മുഴുവന്‍ ഡോഗുകള്‍ക്കും മാതൃകയും, വഴികാട്ടിയുമായി നിറസാന്നിദ്ധ്യമായ ഹണി സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സെന്ററിലെ കണ്ണിലുണ്ണിയായിരുന്നു. 2012 ലാണ് സേനയുടെ ഭാഗമായി ഹണിയെത്തിയത്. തൃശൂരിലെ പ്രമുഖ സ്വകാര്യ കെന്നലില്‍ നിന്നാണ് രണ്ട് ലാബ്രഡോര്‍ ഇനത്തിലുള്ള പട്ടികളെ കേരള പോലീസിനായി വാങ്ങിയത്.

അതിലൊന്നാണ് ഹണി. നല്ലയിനം ബ്രീഡുകളില്‍ ഇണചേര്‍ത്തതിനെ തുടര്‍ന്ന് ഒറ്റ പ്രസവത്തില്‍ ഏഴ് ഡോഗുകളെയാണ് ഹണി നല്‍കിയത്. ഹണിയുടെ മക്കളായ ഫ്രിഡ, ലൈക്ക, ഡെല്‍മ, ബെറ്റി, മാര്‍ക്കോ, ഹെക്ടര്‍, ഡോണ്‍ എന്നിവര്‍ ഡോഗ് സ്‌ക്വാഡ് അംഗങ്ങളായി വിവിധ ജില്ലകളില്‍ നാര്‍ക്കോട്ടിക് ഡിറ്റക്ഷന്‍ രംഗത്ത് കഴിവുതെളിയിച്ചു. ഹണിയുടെ സഹോദരി ജൂലി ഇപ്പോഴും പാലക്കാട് കെ.നയന്‍ സ്‌ക്വാഡ് അംഗമായി പ്രവര്‍ത്തിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സി.എം.ആർ.എൽ ഇടപാടിൽ കടുത്ത നീക്കങ്ങളുമായി കേന്ദ്ര ഏജൻസി; വീണയെ വീണ്ടും ചോദ്യം ചെയ്യും

0
കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയെ എന്‍ഫോഴ്‌സ്‌മെന്റ്...

കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ നീക്കം ന്യൂനപക്ഷ വിരുദ്ധം; നിയമ ഭേദഗതി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: എഫ്‌സിആര്‍എ ചട്ട ഭേദഗതി ന്യൂനപക്ഷ വേട്ട ലക്ഷ്യമിട്ടുള്ളതാണെന്നും ചട്ടം അടിയന്തരമായി...

നിയമലംഘനത്തിന് കര്‍ശന നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

0
പത്തനംതിട്ട: ജില്ലയില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട...

തുടർചികിത്സക്ക് പണമില്ലാത്ത പ്രവാസിക്ക് സ്വാന്തനമേകി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട : ശ്വാസകോശ സംബന്ധമായ അസുഖംമൂലം കിടപ്പിലായി സാമ്പത്തിക പ്രതിസന്ധി മൂലം...