തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 14 സീറ്റും എല്‍ ഡി എഫിന് കിട്ടുമെന്ന് ദേവസ്വം മന്ത്രിയും കഴക്കൂട്ടം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ കടകംപളളി സുരേന്ദ്രന്‍. തുടര്‍ഭരണം കേരളത്തില്‍ ഉറപ്പാണ്. മികച്ച വിജയം നേടാന്‍ ഇടത് മുന്നണിക്ക് കഴിയുമെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.
കഴക്കൂട്ടത്ത് നടക്കുന്നത് ത്രികോണ മത്സരം ആണ്. വികസനമാണ് പ്രധാന ചര്‍ച്ചയാകുന്നത്. എതിരാളികള്‍ ഉന്നയിച്ചത് പോലുളള വിഷയങ്ങളെ അല്ല ജനം മുഖവിലയ്ക്ക് എടുക്കുന്നത്. നേമത്തെ ബി ജെ പി അക്കൗണ്ട് പൂട്ടിക്കുമെന്നും കടകംപളളി വ്യക്തമാക്കി.