ഷിജു വര്‍ഗീസ്‌ പരാതിനല്കാന്‍ വന്നതാണ് – മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറയുന്നത് കള്ളം ; പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇംഎംസിസിയുടെ എംഡി ഷിജു വര്‍ഗ്ഗീസ് പോലീസ് കസ്റ്റഡിയില്‍ ആണെന്ന മന്ത്രി മേഴ്‌സി കുട്ടിയമ്മയുടെ വാദം തള്ളി പോലീസ്. ഷിജു വര്‍ഗ്ഗീസിന്റെ മൊഴി എടുക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് അറിയിച്ചു. ഷിജു വര്‍ഗ്ഗീസിന്റെ വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന.

ഇന്ന് വെളുപ്പിന് അഞ്ച് മണിക്ക് പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു ഷിജു വര്‍ഗ്ഗീസ്. തന്റെ വാഹനത്തിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞുവെന്നാണ് പരാതി. ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ഇപ്പോള്‍ പോലീസും പറയുന്നത്. ഷിജു വര്‍ഗ്ഗീസിനെ പോലീസ് പിടിച്ചെന്ന് അറിയിച്ചത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ്. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെയാണ് ഷിജു വര്‍ഗ്ഗീസ് മത്സരിക്കുന്നത്. ആഴക്കടല്‍ വിവാദവുമായി ബന്ധപ്പെട്ടുയര്‍ന്ന കമ്പനിയാണ് ഇഎംസിസി. ഈ കരാര്‍ റദ്ദ് ചെയ്തതിനെ തുടര്‍ന്നാണ് ഷിജു വര്‍ഗ്ഗീസിന്റെ മത്സരം.

ഷിജു വര്‍ഗ്ഗീസിനെ അറസ്റ്റ് ചെയ്തുവെന്ന സ്ഥിരീകരണം എത്തിയത് സ്ഥാനാര്‍ത്ഥിക്കെതിരെ ബോംബ് ഏറുണ്ടായെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ്. ഷിജു വര്‍ഗ്ഗീസിനെ പിടികൂടിയത് പെട്രോളുമായി പോകുമ്പോഴെന്ന് മന്ത്രി പറയുന്നു. നടന്നത് തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമമെന്ന് സിപിഎം അറിയിച്ചു. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തില്ലെന്ന് സ്ഥിരീകരണം എത്തുന്നത്. ബൈക്കില്‍ എത്തിയ ആള്‍ തന്റെ വാഹനത്തിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതെന്നാണ് ഷിജു വര്‍ഗ്ഗീസിന്റെ പരാതി. പോലീസിനെ ഇത് അറിയിച്ചതും ഷിജു വര്‍ഗ്ഗീസാണ്.

ഇത് പോലീസ് സ്ഥിരീകരിക്കുമ്പോള്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരിച്ചടിയാണ്. മന്ത്രി കള്ളം പറഞ്ഞുവെന്നാണ് വ്യക്തമാകുന്നത്. ബ്രേക്കിങ് ന്യൂസുണ്ടെന്ന പറഞ്ഞാണ് ഷിജു വര്‍ഗ്ഗീസിനെ അറസ്റ്റ് ചെയ്തുവെന്ന് മന്ത്രി പ്രഖ്യാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...