കൊച്ചി : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ കോവിഡ് നിയന്ത്രണം ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ബിജെപി നേതാവ് നാഗേഷിന്റെ പരാതിയിലാണു ഹൈക്കോടതിയുടെ ഇടപെടല്‍. പൊതുജനങ്ങള്‍ക്ക് പ്രവേശന അനുമതി ഇല്ലാതിരുന്ന സമയത്താണ് കടകംപള്ളിയുടെ ഭാര്യ നാലമ്പലത്തില്‍ പ്രവേശിച്ചതെന്നാണു ഹര്ജിക്കാരന് പറയുന്നത്. കേസ് 14-ന് വീണ്ടും പരിഗണിക്കും. ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ട് കടകംപള്ളിയുടെ ഭാര്യ സുലേഖ സുരേന്ദ്രന്, മരുമകള്‍, ദേവസ്വത്തിന്റെ ഭാരവാഹികള്‍ തുടങ്ങിയവര്‍ ദര്‍ശനം നടത്തിയിരുന്നു.
കടകംപള്ളിയുടെ ഭാര്യയുടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം; ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
RECENT NEWS
Advertisment