​ശി​വ​ശ​ങ്ക​ര്‍ സ​ത്യം പ​റ​യു​ന്നി​ല്ലെ​ന്നു ക​സ്റ്റം​സ് കോ​ട​തി​യി​ല്‍ ; ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് 7ലേ​ക്ക് മാ​റ്റി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​ര്‍ സ​ത്യം പ​റ​യു​ന്നി​ല്ലെ​ന്നു കസ്റ്റംസ് കോ​ട​തി​യി​ല്‍. ശി​വ​ശ​ങ്ക​റി​ന്റെ  ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്താ​ണ് എ​റ​ണാ​കു​ളം എ​സി​ജ​ഐം കോടതിയി​ല്‍ ക​സ്റ്റം​സി​ന്റെ  ആ​രോ​പ​ണം.

മി​ക്ക ചോ​ദ്യ​ങ്ങ​ള്‍​ക്കും ശി​വ​ശ​ങ്ക​ര്‍ തു​ട​ര്‍​ച്ച​യാ​യി നു​ണ പ​റ​യു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ത​നി​ക്ക് ഒ​രു ഫോ​ണേ​യു​ള്ളൂ എ​ന്നാ​ണു ശി​വ​ശ​ങ്ക​ര്‍ മൊ​ഴി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ശി​വ​ശ​ങ്ക​റി​ന്റെ  ര​ണ്ടു ഫോ​ണു​ക​ള്‍ കൂ​ടി ഭാ​ര്യ കൈമാറിയിട്ടുണ്ട്. ശി​വ​ശ​ങ്ക​റി​ന്റെ  വി​ദേ​ശ​ബ​ന്ധ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണെ​ന്നും ക​സ്റ്റം​സ് വാ​ദി​ച്ചു. ഉ​ന്ന​ത സ്ഥാ​ന​ത്തി​രു​ന്ന​തി​നാ​ല്‍ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നി​ട​യു​ണ്ടെ​ന്നും ക​സ്റ്റം​സ് ചൂ​ണ്ടി​ക്കാ​ട്ടി.

കള്ള​ക്ക​ട​ത്ത് കേ​സി​ല്‍ ശി​വ​ശ​ങ്ക​റെ നേ​ര​ത്തെ ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​താ​ണെ​ന്നും അ​ന്ന് അ​സു​ഖം അ​ഭി​ന​യി​ച്ച്‌  ഭാ​ര്യ ഡോ​ക്ട​റാ​യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ക​സ്റ്റം​സ് കോ​ട​തി​യി​ല്‍ പറഞ്ഞു. എ​ന്നാ​ല്‍ മൊ​ഴി​ക​ള്‍​ക്കു​പ​രി കൂ​ടു​ത​ല്‍ തെ​ളി​വു​ണ്ടെ​ങ്കി​ല്‍ സീ​ല്‍​ഡ് ക​വ​റി​ല്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ കോ​ട​തി നിര്‍​ദ്ദേ​ശി​ച്ചു. ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഈ ​മാ​സം ഏ​ഴി​ലേ​ക്ക് മാ​റ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...