അബുജ: നൈജീരിയയില്‍ കടല്‍ക്കൊളളക്കാരുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ നാവികന്‍ ഉള്‍പ്പെടെ മൂന്ന് വിദേശികളെ രക്ഷപെടുത്തി. നൈജീരിയന്‍ നാവിക സേനയാണ് ഇവരെ രക്ഷപെടുത്തിയത്. ഒരു ഇന്ത്യന്‍ നാവികനെയും രണ്ട് റഷ്യന്‍ നാവികരെയും രക്ഷപ്പെടുത്തിയതായി നൈജീരിയന്‍ നാവിക സേന അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് എം വി അംബിക എന്ന ഓയില്‍ ഡ്രെഡ്ജറാണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. കപ്പലില്‍ നുഴഞ്ഞുകയറി ജീവക്കാരെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തെക്കുപടിഞ്ഞാറന്‍ തീരപ്രദേശമായ ഓണ്‍ഡോയില്‍ നിന്നാണ് നാവികരെ രക്ഷപ്പെടുത്തിയത്
നൈജീരിയയില്‍ കടല്‍ക്കൊളളക്കാരുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ നാവികന്‍ ഉള്‍പ്പെടെ മൂന്ന് വിദേശികളെ രക്ഷപെടുത്തി
RECENT NEWS
Advertisment