കദളിമംഗലം പടയണിയിൽ ഇന്നും നാളെയും അടവി നടക്കും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കദളിമംഗലം പടയണിയിൽ ഇന്നും നാളെയും അടവി നടക്കും. ഇന്ന് രാത്രി ഇരുവെള്ളിപ്പറ-തെങ്ങേലി കരക്കാരുടെ അടവി ഉത്സവമാണ് നടക്കുക. പകൽ രണ്ടിന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇരുവെള്ളിപ്പറ- തെങ്ങേലി കരകളിലെ വീടുകളിൽനിന്നും മരങ്ങൾ ശേഖരിച്ച് ക്ഷേത്രപരിസരത്ത് വെയ്ക്കും. രാത്രി 9.30-ന് വിളക്കുവെച്ച് പുലവൃത്തത്തോടെ പടയണിക്ക് തുടക്കം കുറിക്കും. പുലവൃത്തത്തിൽ പ്രത്യേക ഇനമായ കോൽകളി അരങ്ങേറും. ഗണപതി കോലത്തോടെ മുഖംമറച്ചുള്ള പാളക്കോലങ്ങളുടെ തുള്ളലിന് തുടക്കമാകും.

ആദ്യം ശിവകോലം കളത്തിലെത്തും. ഭൈരവിയും മായയക്ഷിയും കാലൻകോലങ്ങളും കളത്തിൽ തുള്ളും. രാത്രി രണ്ടിന് അടവിച്ചടങ്ങുകൾ ആരംഭിക്കും. വേലൻ പറകൊട്ടി അടവി വരവ് അറിയിക്കും. തുള്ളൽക്കാരും പടയണിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരും കുളിച്ച് ഈറനോടെ ക്ഷേത്രമുറ്റത്ത് അണിനിരക്കും. തുടർന്ന് പള്ളിപ്പാന. കൈസ്ഥാനിയൻ 11 നാളികേരം ഉടച്ച് പള്ളിപ്പാന ചടങ്ങുകൾ പൂർത്തികരിക്കും. വ്രതം നോക്കിയ പടേനി കലാകാരൻമാർ ശരീരത്ത് ചൂരൽചുറ്റി ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണംവെച്ച് ദേവിക്ക്‌ നിണമൂട്ട് നടത്തുന്നതോടെ അടവി ചടങ്ങുകൾ സമാപിക്കും. ബുധനാഴ്ച രാത്രിയിൽ വെൺപാല കരക്കാരുടെ വലിയ ഇടപ്പടയണി നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...