കഠിനംകുളം മഠത്തിലെ പീഢനം ; യുവതിയെ മുന്‍ കാമുകന്‍ ആറ് തവണ പീഡിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഠിനംകുളം കോണ്‍വെന്റിലെ കൂട്ട പീഡനവുമായി ബന്ധപ്പെട്ട പോക്‌സോ കേസുകളുടെ ഭാഗമായി പോലീസ് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് മറ്റൊരു പീഡന വിവരം ഇരയായ പെണ്‍കുട്ടി പോലീസിനോടു തുറന്ന് പറഞ്ഞത്. ഡാനിയേല്‍ എന്ന യുവാവ് വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചിരുന്നെന്നും ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിക്കുകയും ചെയ്തതു കാരണം ആറ് തവണ ശാരീരിക ബന്ധത്തിലേര്‍പ്പെടേണ്ടി വന്നുവെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കന്യാസ്ത്രീയാകാന്‍ മഠത്തില്‍ എത്തിയതെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

ആറേഴു മാസം മുന്‍പ് പ്രണയാഭ്യര്‍ത്ഥനയുമായാണ് ഡാനിയേല്‍ തന്നെ സമീപിച്ചത്. നിരന്തര ശല്യത്തിനൊടുവില്‍ തനിക്ക് വഴങ്ങേണ്ടി വന്നു. ഇതുവരെ ഇക്കാര്യം മറ്റാരോടും പറഞ്ഞില്ല. തന്നോടു പ്രണയം നടിച്ച ശേഷം ചൂഷണമായിരുന്നു ലക്ഷ്യമെന്ന് പിന്നീടാണ് മനസിലാക്കിയത്. മത്സ്യത്തൊഴിലാളിയായ ഡാനിയേലിനെ സംബന്ധിച്ച്‌ 16 കാരിയായ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ ഗൗരവവും കേസിന്റെ സ്വഭാവവും പരിഗണിച്ച്‌ കേസ് അപ്പോള്‍ തന്നെ കഠിനംകുളം പോലീസ് പൊഴിയൂര്‍ പോലീസിന് കൈമാറി. പ്രതിയെ ഉള്‍പ്പെടെയാണ് മൂന്ന് ദിവസം മുന്‍പ് കഠിനംകുളം പോലീസ് കൈമാറിയത്.

കേസെടുത്തുവെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ വരുന്നുവെന്നും പൊഴിയൂര്‍ സി ഐ ബിനു പ്രതികരിച്ചു. അതേസമയം കഠിനംകുളം കോണ്‍വെന്റ് കേസിലെ മുഴുവന്‍ പ്രതികളെയും ആറ്റിങ്ങല്‍ കോടതി റിമാന്റ് ചെയ്തിട്ടുണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനായി കഠിനംകുളം പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും. മേഴ്‌സണും രഞ്ചിത്തും അടക്കമുള്ള പ്രതികള്‍ വേറെയും പെണ്‍കുട്ടികളെ വലയിലാക്കിയതായി സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ ചോദ്യം ചെയ്യലിനാണ് കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. വലിയതുറ ഫിഷര്‍മെന്‍ കോളനി കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

കഠിനംകുളം പോലീസ് സ്റ്റേഷനിലെ എസ് ഐ സുധീഷ് നൈറ്റ് പട്രോളിംഗിന് പോകുന്നതിനിടെയാണ് കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് കഠിനംകുളം മഠത്തിന് സമീപം സംശയാസ്പദമായി ഒരു ബൈക്കും രണ്ട് ജോടി ചെരുപ്പും കാണുന്നത്. വണ്ടി നിര്‍ത്തി പ്രാഥമിക പരിശോധനയില്‍ തന്നെ മോഷ്ടാക്കളുടെ ബൈക്കാകാമെന്ന് പോലീസ് ഉറപ്പിച്ചു. തുടര്‍ന്ന് തൊട്ടടുത്ത വീട്ടിലുള്ളവരെ വിളിച്ചുണര്‍ത്തി എസ് ഐ തന്നെ കാര്യം പറഞ്ഞു. വീട്ടുകാരുമായി സംസാരിച്ചു നില്‍ക്കവേ തന്നെ തൊട്ടടുത്ത കോണ്‍വെന്റിന്റെ മതില്‍ രണ്ട് യുവാക്കള്‍ ചാടി കടക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. മതില്‍ ചാടി കടന്ന് ഓടിയ യുവാക്കളെ പിന്‍തുടര്‍ന്ന് എസ്‌ഐ സുധീഷ് കീഴ്‌പ്പെടുത്തി.

മല്‍പ്പിടിത്തത്തിനിടെ യുവാക്കളുടെ ആക്രമണത്തില്‍ എസ് ഐക്ക് പരിക്ക് പറ്റിയെങ്കിലും പ്രതികളെ കയ്യോടെ തന്നെ പോലീസ് പിടിച്ചു. അസമയത്ത് കോണ്‍വെന്റിലെ മതില്‍ ചാടി കടന്നത് എന്തിന് എന്ന ചോദ്യത്തിന് കാമുകിയെ കാണാന്‍ വന്നത് എന്നായിരുന്നു യുവാക്കളുടെ പ്രതികരണം. ഇതിനിടെ ഉറക്കത്തിലായിരുന്നവരെല്ലാം ഉണര്‍ന്ന് എത്തി. നാട്ടുകാര്‍ കൂടിയതോടെ യുവാക്കളുടെ പരിഭ്രമം കൂടി. പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റ എസ് ഐ സുധീഷ് പൂജപ്പുര പഞ്ചകര്‍മ്മയില്‍ ചികിത്സയിലാണ്. പിന്നീട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റിലായതായതായി കഠിനംകുളം പോലീസും അറിയിച്ചിരുന്നു. തിരുവനന്തപുരം വലിയതുറ സ്വദേശികളായ 23 കാരന്‍ മേഴ്സണ്‍, 26 കാരനും വിവാഹിതനുമായ രഞ്ജിത്ത്, 21 കാരന്‍ അരുണ്‍, 20 വയസ്സുള്ള ഡാനിയല്‍ എന്നിവരാണ് കഠിനംകുളം പോലീസിന്റെ പിടിയിലായത്.

വാച്ചറുടെ കണ്ണ് വെട്ടിച്ച്‌ കോണ്‍വെന്റിന്റെ മതില്‍ ചാടി പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലേക്ക് കയറി മദ്യം നല്‍കി പീഡിപ്പിച്ചു എന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തത്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മൂന്നു മാസം മുമ്പാണ് പഠനത്തിനായി പെണ്‍കുട്ടികള്‍ കോണ്‍വെന്റില്‍ എത്തിലെത്തിയത്.

ഇതില്‍ ഒരു പെണ്‍കുട്ടിയുടെ സുഹൃത്ത് മതില്‍ ചാടി മഠത്തിലെത്തി സംസാരിച്ചിരുന്നു. ഇയാള്‍ പിന്നീട് മറ്റ് രണ്ട് സുഹൃത്തുക്കളുമായി മഠത്തിലെത്തുകയും പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. മിക്കവാറും ദിവസങ്ങളിലും പ്രതികള്‍ മഠത്തില്‍ എത്തിയിരുന്നു. മദ്യവും ഭക്ഷണ സാധനങ്ങളുമായി എത്തിയിരുന്ന പ്രതികള്‍ പുലര്‍ച്ചെ ആണ് മടങ്ങി പോയിരുന്നത്. പീഡനത്തിന് ശേഷം മഠത്തിന്റെ മതില്‍ചാടി പുറത്തു വരുമ്പോഴാണ് പോലീസിന് മുമ്പില്‍പ്പെടുന്നത്. പിടിയിലായ യുവാക്കളുടെ മൊഴി അനുസരിച്ചാണ് രണ്ട് പേര്‍ കൂടി അറസ്റ്റിലായത്.

മുമ്പും പീഡനത്തിന് ഇരയായതായി ഒരു പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ളവര്‍ക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. മഠത്തിലെ തന്നെ മറ്റാര്‍ക്കെങ്കിലും കേസുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കഠിനംകുളം പോലീസ് എസ് എച്ച്‌ ഒ സാജു ആന്റണി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....