കൈപ്പട്ടൂര്‍ അപകടം : ലോറിയുടെ മുന്‍വശത്തെ ടയര്‍ പൊട്ടിയെന്ന് സംശയം, വാഹനത്തിന് അമിതവേഗവും : പരിക്കേറ്റ ഒരാളുടെ നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൈപ്പട്ടൂരില്‍ കോണ്‍ക്രീറ്റ് മിക്‌സിങ് ലോറിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച്‌ ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റ അപകടത്തിന് കാരണം ലോറിയുടെ മുന്‍വശത്തെ ടയര്‍ പൊട്ടിയതെന്ന് സംശയം. അമിത വേഗതയില്‍ വന്ന ലോറിയുടെ മുന്‍വശത്ത് വലതു ടയറിന്‍റെ ഭാഗം അകത്തേക്ക് തിരിയുന്നതും തുടര്‍ന്ന് പൊട്ടുന്നതു പോലെയും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് കോണ്‍ക്രീറ്റ് മിക്‌സര്‍ ബസിലേക്ക് മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ബസിന്‍റെ വശത്താണ് മിക്‌സര്‍ പതിച്ചത്. ഇതാണ് വന്‍ദുരന്തം ഒഴിവാക്കിയത്.

പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാളുടെ നില ഗുരുതരം. ഇന്ന് പകല്‍ 10 മണിയോടെ പത്തനംതിട്ടയില്‍ നിന്നും അടൂരിലേക്ക് പോയ സ്വകാര്യ ബസ്സും കോണ്‍ക്രീറ്റ് മിക്‌സിങ്ങുമായി പോയ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറിഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. കൈപ്പട്ടുര്‍ ഹൈസ്‌ക്കൂള്‍ ജങ്ഷന് സമീപത്തെ വളവില്‍ അമിത വേഗത്തില്‍ അടൂരില്‍ നിന്നും വന്ന ലോറി ബസില്‍ തട്ടുകയും ആഘാതത്തില്‍ ബസ് റോഡിന്‍റെ വശത്തേക്ക് മറിയുകയുമായിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...