കൈപ്പട്ടൂരില്‍ നിയന്ത്രണം വിട്ട മാരുതി ഓള്‍ട്ടോ കാര്‍ മൂന്നു ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു ; അപകടത്തില്‍ ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കൈപ്പട്ടൂര്‍ – ചന്ദനപ്പള്ളി റോഡില്‍ നിയന്ത്രണം വിട്ട മാരുതി ഓള്‍ട്ടോ കാര്‍ മൂന്നു ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ച ശേഷം വെയിറ്റിങ് ഷെഡില്‍ ഇടിച്ചു നിന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചു. കൈപ്പട്ടൂര്‍ ഞാറക്കൂട്ടത്തില്‍ ജയിംസ് (61) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. കൈപ്പട്ടൂര്‍ ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടം ഉണ്ടാക്കിയത്.

റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന് മൂന്നു ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ച ശേഷം റോഡരികിലൂടെ നടന്നു വന്ന ജയിംസിനെ ഇടിച്ചു. ജയിംസ് തല്‍ക്ഷണം മരിച്ചു. കാറില്‍ ഒരു സ്ത്രീയും പുരുഷനുമാണ് ഉണ്ടായിരുന്നത്. കാറില്‍ നിന്ന് ബിയര്‍ കുപ്പികളും കണ്ടെടുത്തു. രാവിലെ മുതല്‍ ഇവര്‍ വാഹനത്തില്‍ അങ്ങോട്ടുമിങ്ങോട്ടും കറങ്ങൂന്നുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ക്കും സാരമായ പരുക്കുണ്ട്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം...

12 കിലോ എംഡിഎംഎ വേട്ട : പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്

0
മലപ്പുറം: കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ വേട്ടയിൽ പ്രതികൾക്കായി കസ്റ്റഡി അപേക്ഷ...