Thursday, April 25, 2024 11:53 pm

സർക്കാർ ജീവനക്കാരി ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സർക്കാർ ജീവനക്കാരി ചമഞ്ഞ് വ്യാജരേഖകൾ ചമച്ച് ഹൈകോടതിയിൽ ജോലിതരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഇടയപാടത്ത് കൃഷ്ണൻകുട്ടിയുടെ മകൾ സുരഭികൃഷ്ണയാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. അരുവിക്കര ചെറിയകോന്നി പറക്കോണം പ്രിൻസ് വിലാസത്തിൽ പ്രസാദ് മോസസ് (29) ആണ് പരാതിക്കാരൻ. ഹൈകോടതി സ്റ്റേനോഗ്രാഫർ ആണെന്ന് പറഞ്ഞ് യുവാവിനെ ഫോണിൽ വിളിച്ച പ്രതി അത്തരത്തിൽ പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

ഹൈകോടതിയിൽ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് യുവതി പ്രിൻസിന്റെ പുല്ലാട് കേരള ഗ്രാമീൺ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രതിയുടെ അക്കൗണ്ടിലേക്ക് 2020 മേയ് 27 ന് 9000 രൂപയും ഒക്ടോബർ 7 ന് 345250 രൂപയും യുവാവിൽനിന്നും ഒരുലക്ഷം നേരിട്ടും വാങ്ങിയും, സഹോദരന്മാർക്കും സുഹൃത്തിനും ഡ്രൈവറുടെ ഒഴിവിലേക്ക് ജോലി തരപ്പെടുത്തി നൽകാമെന്ന് വാക്കുനൽകി 150000 രൂപയും അക്കൗണ്ടിലേക്ക് അയപ്പിച്ചും ആകെ 5,95250 രൂപ തട്ടിയെടുത്തു എന്നതിന് എടുത്ത കേസിൽ പ്രതി ജാമ്യമെടുത്തശേഷം മുങ്ങുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിപ്പിച്ചു, ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയെ കോഴിക്കോട്ടെ വാടകവീട്ടിൽ നിന്നും ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജോലി ആവശ്യപ്പെട്ട യുവാവിന് അക്കൗണ്ടിൽ പണമില്ലാത്ത 6 ലക്ഷം രൂപയുടെ ചെക്ക് നൽകിയും ജോലിയിൽ നിയമിച്ചതായുള്ള വ്യാജ നിയമന ഉത്തരവുകൾ ഒറിജിനൽ എന്ന് തോന്നിപ്പിക്കും വിധം വാട്സാപ്പ് വഴി അയച്ചുകൊടുത്തും പ്രതി വഞ്ചിച്ചു. ജോലി നൽകുകയോ, പണം തിരികെ നൽകുകയോ ചെയ്യാതെ മുങ്ങിയ പ്രതിയെ കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. തിരുവല്ല ഡി വൈ എസ് പി ടി രാജപ്പൻ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ, പ്രതി ജാമ്യമെടുത്തശേഷം ഒളിവിൽ പോവുകയാണുണ്ടായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അറസ്റ്റ് ചെയ്ത സംഘത്തിൽ എസ് ഐ അനൂപ്, പോലീസുദ്യോഗസ്ഥരായ ഷെബി എം എ, സുജിത്, അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...

മോദിയെ കണ്ട്​ പ്രകടനപത്രിക വിശദീകരിക്കാൻ ഖാർഗെ ; കത്തയച്ചു

0
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ്​ പ്ര​ക​ട​ന​പ​ത്രി​ക​യെ​ക്കു​റി​ച്ച തെ​റ്റി​ദ്ധാ​ര​ണ മാ​റ്റാ​ൻ ച​ർ​ച്ച​ക്ക്​ സ​മ​യം ചോ​ദി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി...

തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ (26) അവധി ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ നാളെ (26)...