തെങ്ങമം : ‘വീഴ്ത്തും കാൽപ്പന്ത് വലയിൽ, വീഴില്ല ലഹരിവലയിൽ’ എന്ന സന്ദേശവുമായി കൈതക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരികകേന്ദ്രം ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു. വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിൽനിന്ന് യുവതലമുറയെ മോചിപ്പിച്ച് അവരെ കളിക്കളങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ടൂർണമെന്റിന്റെ ലക്ഷ്യം. അണ്ടർ 15, 13 വിഭാഗങ്ങളിൽ ആയിട്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. അണ്ടർ 15 ടൂർണമെന്റിൽ കൈതക്കൽ ബ്രദേഴ്സ് ഫുട്ബോൾ അക്കാദമി ചാമ്പ്യന്മാരായപ്പോൾ പള്ളിക്കൽ പിയു എസ്‌പിഎംഎച്ച്എസ് റണ്ണേഴ്‌സ് അപ്പായി.
അണ്ടർ 13 വിഭാഗത്തിൽ വാസ്‌കോ ഫുട്‌ബോൾ അക്കാദമി, ശൂരനാട് ചാമ്പ്യന്മാരായി. കൈതയ്ക്കൽ ബ്രദേഴ്സ് ഫുട്ബോൾ അക്കാദമി റണ്ണേഴ്‌സ് അപ്പായി. മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഫുട്ബോൾ അക്കാദമി ഡയറക്ടർ വി. ബിജു അധ്യക്ഷത വഹിച്ചു . ഫുട്ബോൾ അക്കാദമി മാനേജർ ഷാനു ആർ.അമ്പാരി, ബ്രദേഴ്സ് പ്രസിഡൻറ് വിമൽ കൈതക്കൽ, പയ്നിയർ കോളേജ് പ്രിൻസിപ്പൽ സി. ഗിരീഷ് കുമാർ, പിയു എസ്‌പിഎംഎച്ച്എസ് അധ്യാപകൻ ആദർശ് കൃഷ്ണൻ, സഞ്ജു സജൻ, രാജേഷ്, രാഹുൽ കൈതക്കൽ, കപിൽ രാജ്, വിഷ്ണു ലാൽ എന്നിവർ പ്രസംഗിച്ചു.