യു.പിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ടോർച്ചിന്റെ വെളിച്ചെത്തിൽ പ്രസവം

For full experience, Download our mobile application:
Get it on Google Play

ലക്നോ: തിങ്കളാഴ്ച രാത്രി ഉത്തർപ്രദേശിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നാല് സ്ത്രീകൾ സ്വന്തം മൊബൈൽ ടോർച്ചുകളുടെ വെളിച്ചത്തിൽ പ്രസവിച്ചു. വൈദ്യുതി നിലക്കുകയും പുതുതായി സ്ഥാപിച്ച 20 ലക്ഷം രൂപയുടെ സോളാർ പ്ലാന്റ് പ്രവർത്തിക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് ഈ ദുരവസ്ഥ. പിങ്കി രാജ്ഭർ, മഞ്ജു ദേവി, നിതു സഹാനി, റസിയ ഖാത്തൂൺ എന്നീ ഗർഭിണികൾ രാത്രിയിൽ കൊടുംചൂടിൽ നാല് മണിക്കൂർ ഇടവേളയിലാണ് ആ​ശുപത്രിയിൽ എത്തിയത്. ഭാഗ്യവശാൽ ഓരോരുത്തരുടെയും പക്കൽ മൊബൈൽ ഫോണുണ്ടായിരുന്നു. ബല്ലിയ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബെറുവർബാരി പി.എച്ച്.സിയിൽ വൈദ്യുത ലൈറ്റുകളും ഫാനുകളും വളരെ അപൂർവമായി മാത്രമേ പ്രവർത്തിക്കാറുള്ളൂ എന്ന് പിങ്കിയുടെ ഭർത്താവ് ചന്ദ്രമ പറഞ്ഞു.

‘മിക്കവാറും എല്ലാ ആഴ്ചയും ഗ്രാമത്തിൽ നിന്ന് ഈ ആശുപത്രിയിലേക്ക് ഒരു രോഗിയെയോ മറ്റൊരാളെയോ ഞാൻ അനുഗമിക്കാറുണ്ട്. ഒരു വിളക്ക് പ്രവർത്തിക്കുകയോ ഫാൻ ചലിക്കുകയോ ചെയ്യുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല’- അദ്ദേഹം പറഞ്ഞു. പിങ്കിയുടെ സ്വന്തം മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് പി.എച്ച്.സി ജീവനക്കാർ പ്രസവം നടത്തിയതെന്നും ചന്ദ്രമ പറഞ്ഞു. കാർമേഘം മൂടിയതിനാൽ ചന്ദ്രന്റെ പ്രകാശം പോലും ആ രാത്രയിൽ ഇല്ലായിരുന്നു. പ്രദേശത്തെ 26 ഗ്രാമങ്ങളിലെ ഏക സർക്കാർ ആശുപത്രിയാണിത് -അദ്ദേഹം പറഞ്ഞു. സംഭവം പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു.

ആശുപത്രിയിൽ സോളാർ പ്ലാന്റ് സ്ഥാപിച്ച കമ്പനിക്ക് നോട്ടീസ് നൽകിയതായും ജീവനക്കാർ മൊബൈൽ ഫോണുകളുടെ വെളിച്ചത്തിൽ രോഗികളെ പരിചരിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ബല്ലിയയിലെ ചീഫ് മെഡിക്കൽ ഓഫിസർ സഞ്ജീവ് വർമൻ പറഞ്ഞു. അതേസമയം, ബെറുവർബാരിയിൽ നിന്ന് 9 കിലോമീറ്റർ പടിഞ്ഞാറ് മാറി അതേ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സോൺബർസ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവർത്തനക്ഷമമായ ലൈറ്റുകൾ ഉണ്ട്. എന്നാൽ അന്നേ ദിവസം രാത്രി അവിടെ ഡോക്ടർമാരും നഴ്‌സുമാരുമാരും ഇല്ലായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...