പാലക്കാട്: വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി പി രാജീവ്. വിദ്യാഭ്യാസ മന്ത്രി ഷംസുദീൻ നടത്തിയ പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്ന് പി രാജീവ് പറഞ്ഞു. ഗവർണർ പറഞ്ഞത് അപ്പാടെ ചെയ്യാമെന്നാണ് മന്ത്രി പറയുന്നത്. രാജ്ഭവൻ പറയുന്നത് ചെയ്യാനാണോ സർക്കാർ. എന്നാൽ രാജ്ഭവൻ അത്തരത്തിലൊരു ഉത്തരവ് നൽകിയിട്ടില്ല. ജനാധിപത്യത്തിൽ തെരഞ്ഞെടുത്ത സർക്കാരിനാണ് പ്രധാന്യമെന്നും പി രാജീവ് പറഞ്ഞു. ഭരണഘടനാപരമായി ദേശീയ ഗീതത്തിന് അനുമതി ഇല്ല. പുതിയ ഗവൺമെന്റ് വന്നതിനു ശേഷം കാവിവൽക്കരണമാണ് നടക്കുന്നത്. മന്ത്രിമാരുടെ പ്രതികരണം സർക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിന്റെ തെളിവാണ്. മുഖ്യമന്ത്രി തൊഴിലാളികളെ അധിക്ഷേപിച്ചുവെന്നും തെരച്ചിലിൽ വീഴ്ച സംഭവിച്ചുവെന്നും പി രാജീവ് പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























