സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള സര്‍ക്കാരിന്റെ ഒന്നാം ഉത്തരവ് പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള സര്‍ക്കാരിന്റെ ഒന്നാം ഉത്തരവ് പുറത്ത്. ഉത്തരവില്‍ വന്ദേമാതരം ആലപിക്കുന്നതിനെ കുറിച്ച് പരാമര്‍ശമില്ല. ഓഗസ്റ്റ് 4ന് പൊതുഭരണ വകുപ്പാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഓഗസ്റ്റ് 6ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ രണ്ടാം ഉത്തരവിലാണ് വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് ആവശ്യപ്പെടുന്നത്. ചീഫ് സെക്രട്ടറി സര്‍ക്കുലറായി നല്‍കുന്നത് കേന്ദ്ര നിര്‍ദേശമാണെന്ന് മന്ത്രി കെ മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഏത് പരിപാടിയിലും മുന്‍പ് പാടിയ രണ്ട് ഖണ്ഡിക മാത്രമേ പാടൂ എന്നും മന്ത്രി വ്യക്തമാക്കി. ലോക് ഭവന്റെ നിര്‍ദേശം കൈമാറുകയാണ് ചീഫ് സെക്രട്ടറി ചെയ്തതെന്നാണ് കഴിഞ്ഞ ദിവസവും മന്ത്രിമാര്‍ വ്യക്തമാക്കിയത്.

എന്നാല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ നിര്‍ദേശം തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ളതാണ്. ഇത് മറികടക്കാന്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞേക്കില്ലെന്നാണ് വിവരം. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചില്ലെങ്കിലും തദ്ദേശ സ്ഥാപനങ്ങളിലെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ ഉള്‍പ്പെടെ മുഴുവന്‍ ഖണ്ഡികയും ആലപിക്കേണ്ടി വന്നേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറുടമകളിൽ നിന്ന് മാസപ്പടി ; ഡെപ്യൂട്ടി കമ്മിഷണറിനെ കുടുക്കി എക്സൈസ് ‍കമ്മിഷണറുടെ രഹസ്യ നീക്കം

0
കോട്ടയം : മാസപ്പടി വാങ്ങാൻ ബാറുകൾ കയറിയിറങ്ങിയ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ...

ട്രംപിന്റെ മുഖാകൃതിയിൽ ലഹരിഗുളിക ; മുന്നറിയിപ്പുമായി നെതർലൻഡ്‌സ്

0
ഹേഗ് : യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്തിന്റെ ആകൃതിയോടു സാമ്യമുള്ള...

ആറുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു ; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചു

0
ലക്നൗ: ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം...

വയോധികയെ പീഡിപ്പിക്കാൻ ശ്രമം ; 59കാരൻ അറസ്റ്റിൽ

0
കൊല്ലം : കൊല്ലത്ത് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 59കാരൻ അറസ്റ്റിൽ. കടയ്ക്കലിൽ...