അർജുൻ ആയങ്കിയുമായി പോലീസ് കോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂരിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുമായി പോലീസ് കോടതിയിലേക്ക്. കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കണ്ണൂരിലെ നടപടികൾക്ക്ശേഷം കൊച്ചിയിലേക്ക് കൊണ്ട് പോകും. അർജുൻ ആയങ്കിയുടെ 2 കൂട്ടാളികളെ വളപട്ടണം പോലീസ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. അഭിഭാഷകയെ കാണാൻ എത്തിയപ്പോഴാണ് പുലർച്ചെ അർജുനെ പോലീസ് പിടികൂടിയത്. അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ വകുപ്പ് ചുമത്താനാണ് പോലീസ് നീക്കം. 23 കേസുകളിൽ പ്രതിയായ അർജുൻ കൊടും ക്രിമിനലെന്ന് പോലീസ് റിപ്പോർട്ട് നൽകും.

അർജുനെതിരെ രണ്ട് വധ ശ്രമക്കേസുകളും ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ കേസും തട്ടികൊണ്ട് പോകൽ കേസും അടക്കം ഗുരുതര വകുപ്പുകൾ ചേർത്തുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 മുതൽ അർജുൻ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണെന്ന് പല കേസുകളിലും നേരത്തെ കുറ്റപത്രം നൽകിയിരുന്നു. അർജുനെതിരെ വളപ്പട്ടണം പോലീസ് സ്റ്റേഷനിൽ മാത്രമുള്ളത് 12 കേസുകളാണ്. പുതിയ കേസുകൾ ഉൾപ്പെടെ ആകെ 23 കേസികളിൽ അർജുൻ പ്രതിയാണ്. ഉടൻ കാപ്പ ചുമത്താനുള്ള റിപ്പോർട്ട്‌ കളക്ടർക്ക് നൽകാനാണ് നീക്കം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറുടമകളിൽ നിന്ന് മാസപ്പടി ; ഡെപ്യൂട്ടി കമ്മിഷണറിനെ കുടുക്കി എക്സൈസ് ‍കമ്മിഷണറുടെ രഹസ്യ നീക്കം

0
കോട്ടയം : മാസപ്പടി വാങ്ങാൻ ബാറുകൾ കയറിയിറങ്ങിയ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ...

ട്രംപിന്റെ മുഖാകൃതിയിൽ ലഹരിഗുളിക ; മുന്നറിയിപ്പുമായി നെതർലൻഡ്‌സ്

0
ഹേഗ് : യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്തിന്റെ ആകൃതിയോടു സാമ്യമുള്ള...

ആറുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു ; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചു

0
ലക്നൗ: ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം...

വയോധികയെ പീഡിപ്പിക്കാൻ ശ്രമം ; 59കാരൻ അറസ്റ്റിൽ

0
കൊല്ലം : കൊല്ലത്ത് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 59കാരൻ അറസ്റ്റിൽ. കടയ്ക്കലിൽ...