കക്കി ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു ; തീരവാസികൾക്ക് ജാഗ്രത നിർദേശം നൽകി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. രണ്ട്, മൂന്ന് നമ്പർ ഷട്ടറുകളാണ് 30 സെന്റീമീറ്റർ വീതം ഉയർത്തിയത്. ഇതിനു മുൻപ് 2022ലാണ് ഈ ഷട്ടറുകൾ തുറന്നിട്ടുള്ളത്. ശക്തമായ മഴയിൽ ശബരിഗിരി സംഭരണിയിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനാലും വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 1976.2 മീറ്ററിൽ കൂടാൻ പാടില്ല. അതിൻ പ്രകാരമാണ് ഷട്ടറുകൾ ഉയർത്തിയതെന്ന് അണക്കെട്ട് സുരക്ഷ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഉഷാദേവി പറഞ്ഞു. രണ്ടു ദിവസമായി ഈ മേഖലകളിൽ കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. കക്കിയിൽ 110 മില്ലിമീറ്ററും പമ്പയിൽ 94 മില്ലിമീറ്ററും മഴ പെയ്തു. 22.112 ദശലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിയെത്തി. ഇതോടെ ജലനിരപ്പ് റൂൾ ലെവലിൽ എത്തുകയായിരുന്നു.

ജില്ലയിൽ അതിശക്തമായ മവയുള്ളതിനാലും കക്കി ആനത്തോട് ഡാം തുറന്നിട്ടുള്ള സാഹചര്യത്തിലും തീർത്ഥാടകരും പൊതുജനങ്ങളും പമ്പ ത്രിവേണിയിലും മറ്റു സ്ഥലങ്ങളിലും നദിയിലിറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും താൽക്കാലികമായി നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ ഉത്തരവായി. ഒറ്റപ്പെട്ട അതിശക്തമായ മഴയുള്ളതിനാൽ താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ട്, പ്രാദേശിക വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യത എന്നിവ വർദ്ധിപ്പിക്കുന്നതിനാൽ ഈ പ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...