മൂന്നാറിൽ സ്കൂളിന്റെ കെട്ടിടം കാട്ടാനക്കൂട്ടം തകർത്തു

For full experience, Download our mobile application:
Get it on Google Play

മൂന്നാർ : മൂന്നാറിലെ നയമക്കാട് ഈസ്റ്റിലുള്ള എ.എൽ.പി. സ്കൂളിന്റെ കെട്ടിടം കാട്ടാനക്കൂട്ടം തകർത്തു. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ സ്കൂളിന് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മൂന്ന് കാട്ടാനകളാണ് ആക്രമണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെ സ്കൂളിലേക്ക് കടന്ന കാട്ടാനക്കൂട്ടം കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും തകർക്കുകയായിരുന്നു. സ്കൂൾ അവധിയായതിനാൽ ആർക്കും പരിക്കുകളില്ല . ക്ലാസ് മുറികളിലേക്ക് കയറിയ ആനകൾ കുട്ടികൾക്കായി സൂക്ഷിച്ചിരുന്ന ആഹാരസാധനങ്ങൾ മുഴുവൻ തിന്നു നശിപ്പിച്ചു. ഈ പ്രദേശങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം പതിവാണെങ്കിലും ഇത്തരത്തിലുള്ള ആക്രമണം അപൂർവമാണ്.

സ്കൂൾ കെട്ടിടം തകർത്തതിനാൽ വിദ്യാർഥികളുടെ പഠനം മുടങ്ങുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. അടിയന്തിരമായി സ്കൂളിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും കാട്ടാന ആക്രമണങ്ങൾ തടയാൻ വനംവകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കാട്ടാനശല്യം കാരണം ജനങ്ങൾ ഭീതിയിലാണ്. ഇതിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ അധികൃതർ മുന്നോട്ട് വരണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...