കാക്കനാട് ഓട്ടോ ഡ്രൈവര്‍ യാത്രാക്കൂലി ഇനത്തില്‍ 50 രൂപ അധികം വാങ്ങി ; ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : യാത്രക്കാരനോട് ഓട്ടോക്കൂലിയായി അധികപണം വാങ്ങിയ ഡ്രൈവര്‍ക്ക് വന്‍ തുക പിഴ. പുതുവൈപ്പ് സ്വദേശി ഡ്രൈവര്‍ പ്രജിത്തിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് വീട്ടിലെത്തി പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ യാത്രാക്കൂലി ഇനത്തില്‍ 50 രൂപയാണ് അധികം വാങ്ങിയത്. പുതുവൈപ്പ് ബീച്ചില്‍ നിന്നും പാലാരിവട്ടം സംസ്‌കാര ജംഗ്ഷനിലേക്കാണ് പ്രജിത്തിനെ ഓട്ടം വിളിച്ചത്. പതിമൂന്നര കിലോമീറ്റര്‍ ഓടിയതിന് ഡ്രൈവര്‍ 420 രൂപ ആവശ്യപ്പെട്ടു. റോബിന്‍ ഇത് ചോദ്യം ചെയ്‌തെങ്കിലും ഡ്രൈവര്‍ 400 രൂപ ഓട്ടോക്കൂലി വാങ്ങി. തുടര്‍ന്ന് യാത്രക്കാരൻ മന്ത്രി കെ ബി ഗണേഷ് കുമാറിന് പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ എറണാകുളം ആര്‍ടിഒ ടി എം ജേഴ്‌സന്റെ നിര്‍ദേശപ്രകാരം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് ബിനു ഡ്രൈവറെ വീട്ടിലെത്തി പ്രജിത്തിനെ പിടികൂടുകയായിരുന്നു. ശേഷം 5,500 രൂപ പിഴയും ചുമത്തി. ഓട്ടോയില്‍ നടത്തിയ പരിശോധനയില്‍ അമിത കൂലിക്ക് മാത്രമല്ല, നിയമം ലംഘിച്ച് വണ്ടിയില്‍ രൂപമാറ്റം വരുത്തിയതിന് കൂടിയാണ് പിഴ ഈടാക്കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുത്തനെ ഉയര്‍ന്ന് ഇഞ്ചി വില

0
പാലക്കാട്: കുത്തനെ ഉയർന്ന് ഇഞ്ചി വില. രണ്ടാഴ്ചക്കിടെ കിലോയ്ക്ക് 80 രൂപയിലധികമാണ്...

കേതൻ കൊലപാതകം : സിയയുടെ കുടുംബത്തിന്റെ സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടിസ്

0
പുണെ : വ്യവസായി കേതൻ വിശാൽ‌ അഗർവാളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി...

മതപരിവര്‍ത്തന ആരോപണം ; മധ്യപ്രദേശിൽ ബജ്റംഗ് ദൾ പ്രവര്‍ത്തകര്‍ കത്തോലിക്ക സ്കൂൾ തല്ലിത്തകര്‍ത്തു

0
ജബൽപൂര്‍: മധ്യപ്രദേശ് ജബൽപൂരിലെ സെന്‍റ്. അലോഷ്യസ് സീനിയർ സെക്കൻഡറി സ്കൂളിൽ മതപരിവർത്തനം...

പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കം : സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോ​ഗം ഇന്ന്

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കത്തിനിടെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോ​ഗം ഇന്ന്....