യു.ജി.സി നിർദേശം നടപ്പാക്കാതെ കാലടി സർവകലാശാല ; കെ.വിദ്യയുടെ പ്രവേശനം മാനദണ്ഡങ്ങള്‍ അട്ടിമറിച്ച്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: യു.ജി.സി നിർദ്ദേശം നടപ്പാക്കിയില്ല. പ്രവേശന മാനദണ്ഡം സർവ്വകലശാല അട്ടിമറിച്ചെന്ന് ആരോപണം. പ്രവേശനപരീക്ഷക്ക് 70 ശതമാനവും അഭിമുഖത്തിന് 30 ശതമാനവും വെയ്റ്റേജ് എന്നതാണ് യുജിസി മാനദണ്ഡം. യുജിസി നിർദ്ദേശം പാലിക്കണമെന്ന് കഴിഞ്ഞ വർഷം തീരുമാനിച്ച കാലടി സർവകലാശാല ദിവസങ്ങൾക്കകം അത് അട്ടിമറിച്ചു. പരാതികൾ വന്നതിന് പിന്നാലെയും ഈ നിർദ്ദേശം നടപ്പിലാക്കാൻ കാലടി സർവകലാശാല തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബർ 25 ന് വകുപ്പ് മേധാവികൾക്കും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നാല് ദിവസത്തിന് ശേഷം നിർദ്ദേശം റദ്ദാക്കി. യു.ജി.സി നിർദ്ദേശം കണക്കിലെടുക്കേണ്ടെന്നും നിലവിലെ രീതിയിൽ പ്രവേശനം നടത്തിയാൽ മതിയെന്നുമായിരുന്നു സർവകലാശാല നിലപാട്.

പ്രവേശന പരീക്ഷ നടത്തുമെങ്കിലും അതിന്റെ മാർക്ക് പ്രവേശനത്തിന് മാനദണ്ഡമാക്കാറില്ല. അഭിമുഖത്തിന് ശേഷം സെലക്ഷൻ കമ്മറ്റി നൽകുന്ന പട്ടിക അതുപോലെ അംഗീകരിക്കുകയാണ് കാലടി സർവകലാശാല ചെയ്യുന്നത്. ഈ രീതി തന്നെയാണ് ക്രമക്കേടുകൾക്ക് കാരണമാകുന്നത്. യു.ജി.സി റഗുലേഷൻ നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഈ വർഷം വന്നെങ്കിലും അതിനെതിരെ കാലടി സർകലാശാല അപ്പീൽ സമർപ്പിച്ചിരുന്നു. സെലക്ഷൻ കമ്മറ്റി വിചാരിച്ചാൽ യോഗ്യതയില്ലാത്ത ആരെയും തിരുകിക്കയറ്റാമെന്ന് തെളിയിക്കുന്നതാണ് കെ. വിദ്യയുടെതുൾപ്പെടെ കാലടി സർവ്വകലശാല നടത്തിയ പ്രവേശനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു

0
വയനാട്: സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ...

ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് കുടുംബം

0
മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത്...

സൈക്കിളിൽ വരുന്നതിനിടെ കുഴിയിൽ വീണ് അപകടം ; കീബോർഡ് ആർട്ടിസ്റ്റ് മഹേഷ് അന്തരിച്ചു

0
ആലപ്പുഴ : കീബോർഡ് ആർട്ടിസ്റ്റ് മംഗലം വടക്കേ തയ്യിൽ വീട്ടിൽ മഹേഷ്...

എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിലെ ഉഭയക്ഷി ഉടക്ക് ഇടതുമുന്നണി രാഷ്ട്രീയം വിട്ട്...

0
തിരുവനന്തപുരം: എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിലെ ഉഭയക്ഷി ഉടക്ക്...