കാലടി പാലം അറ്റകുറ്റപ്പണി ഇന്ന് രാത്രി ആരംഭിക്കും ; കർക്ക‌ടക വാവിന് പാലത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകില്ല

For full experience, Download our mobile application:
Get it on Google Play

കാലടി : കാലടിയിലെ നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇന്ന‌ു രാത്രി ആരംഭിക്കും. 14 വരെ രാത്രികളിലാണ് പണികൾ ന‌ടത്തുന്നത്. ഈ ദിവസങ്ങളിൽ 11–ാം തീയതി ഒഴികെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിക്കും. കർക്ക‌ടക വാവ് പ്രമാണിച്ച് 11നു രാത്രി പാലത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകില്ലെന്ന് മനോജ് മൂത്തേടൻ എംഎൽഎ അറിയിച്ചു. മറ്റു ദിവസങ്ങളിൽ രാത്രി നിരോധന സമയത്ത് അങ്കമാലി ഭാഗത്തു നിന്ന് എംസി റോഡ് വഴി പോകേണ്ട വലിയ വാഹനങ്ങൾ ആലുവ പെരുമ്പാവൂർ വഴിയും പെരുമ്പാവൂരിൽ നിന്ന് തിരികെ ഇതേ വഴിയും പോകണം.

അങ്കമാലി ഭാഗത്തു നിന്നുള്ള ചെറു വാഹനങ്ങൾക്ക് കാലടിക്കടുത്ത് മറ്റൂരിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് മലയാറ്റൂർ–കോടനാട് പാലം, വല്ലം വഴിയും ഇതുവഴി തന്നെ തിരികെയും പോകാം. മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗത്തു നിന്ന് കൊച്ചി വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ പെരുമ്പാവൂരിനും കാലടിക്കും ഇടയിൽ വല്ലം ജംക്‌ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വല്ലംകടവ് –പാറപ്പുറം പാലം, കാഞ്ഞൂർ വഴി പോകണം. തിരിച്ചും ഈ വഴി ഉപയോഗിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

60 പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം ; ലക്ഷ്യം ചൂഷണം തടയലെന്ന്...

0
തിരുവനന്തപുരം: 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന...

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : ‘സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണ്’ ; അടൂര്‍ പ്രകാശ്

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത ചൊല്ലിയുള്ള സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ സിപിഐയെ...