കാലടി സര്‍വകലാശാലയില്‍ ഉത്തര പേപ്പര്‍ കാണാതായ സംഭവം ; ജീവനക്കാരെ ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ഉത്തര പേപ്പര്‍ കാണാതായ സംഭവത്തില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ജീവനക്കാരെ ചോദ്യം ചെയ്യും. സംഭവത്തില്‍ ഗൂഢാലോചനയെന്നും പോലീസ് പറയുന്നു. ഫൊറന്‍സിക് സംഘം ശേഖരിച്ച തെളിവുകള്‍ പരിശോധനയ്ക്ക് അയക്കും. ചില ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തേക്കും.

കഴിഞ്ഞ ദിവസം സംഭവവുമായി സസ്‌പെന്‍ഡ് ചെയ്ത അധ്യാപകന്‍ സംഗമേശിനെ തിരിച്ചെടുത്തിരുന്നു. ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. സര്‍വകലാശാലയിലെ പല സിസിടിവികളും പ്രവര്‍ത്തിക്കുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കമാകാം ഉത്തര പേപ്പര്‍ കാണാതായതിന് പിന്നിലെന്ന് സംശയമുണ്ട്.

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് കാണാതായ പി.ജി സംസ്‌കൃത സാഹിത്യം വിഭാഗത്തിലെ 276 ഉത്തരേ പേപ്പറുകള്‍ പരീക്ഷ വിഭാഗം ഓഫിസില്‍ നിന്ന് തന്നെ കണ്ടെത്തിയിരുന്നു. സര്‍വകലാശാല അധികൃതര്‍ തന്നെയാണ് പേപ്പര്‍ കണ്ടെത്തിയ വിവരം പോലീസിനെ വിളിച്ചറിയിച്ചത്.

സംഭവത്തില്‍ അകാരണമായി സസ്പെന്‍ഡ് ചെയ്ത അധ്യാപകന്‍ കെ.എ സംഗമേശനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടന നിരാഹാര സമരം തുടരുന്നതിനിടെയായിരുന്നു ഉത്തരക്കടലാസ് കണ്ടെത്തിയത്. സംഭവത്തില്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചതോടെ സര്‍വകലാശാലയിലെത്തിയ കെ.എ സംഗമേശന് അധ്യാപകര്‍ സ്വീകരണം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...