കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. ഗവേഷണ വിദ്യാര്‍ത്ഥി പ്രവേശനം സംബന്ധിച്ച യുജിസി വ്യവസ്ഥകള്‍ പൂര്‍ണ്ണമായും ലംഘിച്ച്‌ പ്രവേശനം നടത്താന്‍ വൈസ് ചാന്‍സിലര്‍ ഉത്തരവിട്ടതോടെ ഗവേഷണ വിദ്യാര്‍ത്ഥി പ്രവേശനവും സര്‍വ്വകലാശാലയിലെ അദ്ധ്യാപക നിയമനങ്ങള്‍ക്ക് സമാനമായി. പ്രവേശനം ലഭിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും സര്‍വ്വകലാശാലയുടെ പ്രതിമാസ ഫെല്ലോഷിപ്പിന് അര്‍ഹത നേടും.

മലയാളം വകുപ്പില്‍ പിഎച്ച്‌ഡി ഗവേഷണത്തിന് ഒന്‍പത് ഒഴിവുള്ളതില്‍, ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ പ്രവേശന പരീക്ഷയില്‍ എട്ടാം റാങ്ക് ലഭിച്ച മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയുടെ റാങ്ക് 17 ആയി മാറി. പ്രവേശന പരീക്ഷയിലെ രണ്ടാം റാങ്ക് പതിനഞ്ചാം സ്ഥാനത്തും, മൂന്നാം റാങ്ക് ഒന്‍പതാമതും നാലാം റാങ്ക് 36 -മതും ഏഴാം റാങ്ക് 33 വുമായി. എന്നാല്‍ അഞ്ചാം റാങ്ക് ഒന്നാം സ്ഥാനത്തും പത്തൊമ്പതാം റാങ്ക് നാലിലും, പതിനാലാം റാങ്ക് ആറാം സ്ഥാനത്തും പതിനഞ്ചാം റാങ്ക് ഏഴാം സ്ഥാനത്തും റാങ്ക് ചെയ്ത് പട്ടിക പൂര്‍ണമായും അട്ടിമറിച്ചിരിക്കുകയാണ്.

100 മാര്‍ക്കിന്‍റെ എഴുത്തു പരീക്ഷയില്‍ വിജയിച്ചവരെ മലയാളം വകുപ്പ് മേധാവി ലിസി മാത്യു, ഡോ. സുനില്‍.പി.ഇളയിടം എന്നിവരുള്‍പ്പടെ ഏഴ് പേര്‍ അടങ്ങുന്ന ഇന്റര്‍വ്യൂ ബോര്‍ഡ് 100 മാര്‍ക്ക് വീതം 700 മാര്‍ക്കിന് ഇന്റര്‍വ്യൂ നടത്തി അവസാന റാങ്ക് പട്ടിക തയ്യാറാക്കുകയായിരുന്നു. യുജിസി നിയമ പ്രകാരം പ്രവേശന പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ 70 ശതമാനത്തോടൊപ്പം ഇന്റര്‍വ്യൂവിന്റെ 30 % മാര്‍ക്ക് കൂട്ടിച്ചേര്‍ത്താണ് അവസാന റാങ്ക് പട്ടിക തയ്യാറാക്കേണ്ടത്. എന്നാല്‍ പ്രവേശന പരീക്ഷയുടെ മാര്‍ക്ക് പൂര്‍ണമായും അവഗണിച്ച്‌ ഇന്റര്‍വ്യൂബോര്‍ഡ് റാങ്ക് പട്ടിക തയ്യാറാക്കിയതോടെ പ്രവേശനപരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചവര്‍ തഴയപെട്ടു.

പി എച്ച്‌ ഡി പ്രവേശനത്തില്‍ യുജിസിയുടെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണമെന്നും പ്രവേശനപരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്നുമുള്ള അക്കാദമിക് കൗണ്‍സില്‍ തീരുമാനം മരവിപ്പിച്ച ശേഷമാണ് ക്രമരഹിതമായി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാന്‍ വിസി അനുമതി നല്‍കിയത്. എസ്‌എഫ്‌ഐ നേതാവായ എംഎസ്ഡബ്ല്യു ബിരുദക്കാരനായ മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന് ചട്ട വിരുദ്ധമായി മാനു സ്‌ക്രിപ്‌റ്റോളജിയില്‍ അധിക സീറ്റ് നല്‍കി പ്രവേശനം നല്‍കിയതായും ആക്ഷേപമുണ്ട്.

സംസ്ഥാനത്തെ മറ്റ് എല്ലാ സര്‍വ്വകലാശാലകളും ഗവേഷണവിദ്യാര്‍ത്ഥി പ്രവേശനം യു ജി സി ചട്ടപ്രകാരം സുതാര്യമായി നടത്തുമ്പോള്‍ സംസ്‌കൃത സര്‍വ്വകലാശാല മാത്രം പ്രവേശനപരീക്ഷ മാര്‍ക്ക് അവഗണിച്ച്‌ ഇന്റര്‍വ്യു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക നിശ്ചയിക്കുന്നത് സ്വജന പക്ഷപാതം കാട്ടുന്നതിനാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിച്ചു. ‘സംസ്‌കൃത’യിലെ ഈ വര്‍ഷത്തെ എല്ലാ ഗവേഷണവിദ്യാര്‍ത്ഥി പ്രവേശന നടപടികളും നിര്‍ത്തി വെയ്ക്കണമെന്നും യുജിസി ചട്ടപ്രകാരം പ്രവേശനം നടത്താന്‍ വിസി ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉച്ചഭക്ഷണത്തിൽ ഇനി മുട്ടയില്ല ; സ്കൂളുകൾ ഇസ്കോണിന്റെ സസ്യഭക്ഷണത്തിലേക്ക്

0
കൊൽക്കത്ത : സർക്കാർ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും നൽകുന്ന ഉച്ചഭക്ഷണ മെനുവിൽ...

വിജയിയുടെ സിനിമാ സ്റ്റൈൽ പ്രസംഗത്തെ വിമർശിച്ച് എം.കെ. സ്റ്റാലിൻ

0
ചെന്നൈ : നിയമസഭയിലെ മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ പ്രസംഗത്തെ വിമർശിച്ച്...

വീട്ടിലെത്തിയ സഹോദരന്റെ സുഹൃത്തിന് നേരെ ആസിഡ് ആക്രമണം ; പ്രതി പിടിയിൽ

0
പാലക്കാട് : പാലക്കാട് സുഹൃത്തിന്റെ സഹോദരൻ നടത്തിയ ആസിഡ് ആക്രമണത്തിൽ യുവാവിന്...

ബുള്ളറ്റിൽ നിയമലംഘനങ്ങളുടെ ഘോഷയാത്ര ; വസ്ത്രത്തിലെ സൂചനയിൽ കുടുങ്ങി യുവാവ് ; 23,750 രൂപ...

0
കാക്കനാട് : ഹെൽമെറ്റില്ല, നമ്പർ പ്ലേറ്റില്ല, ഇൻഷുറൻസുമില്ല. അതിനുമപ്പുറം സൈലൻസറിൽ നിന്ന്...