ടൈറ്റാനിയം തട്ടിപ്പിൽ കൂടൂതൽ പരാതികൾ‌ ; 4 പരാതികൾ കൂടി രജിസ്റ്റർ ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സിൽ ജോലി വാഗ്ദാനം ചെയ്ത് 15 കോടിയിലധികം രൂപ തട്ടിയ കേസിൽ കൂടുതൽ പരാതികൾ. 4 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. മൂന്ന് പരാതികൾ കന്‍റോൺമെന്‍റ് പോലീസിനും ഒരെണ്ണം മ്യൂസിയം പോലീസിനുമാണ് ലഭിച്ചത്. മൂന്ന് പേർക്ക് 10 ലക്ഷം രൂപ വീതവും മറ്റൊരാൾക്ക് ഏഴ് ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. ആറ് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ടൈറ്റാനിയം പ്രൊഡക്ട്സിൽ കെമിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് 29 പേരിൽ നിന്ന് പണം വാങ്ങിയതായി കേസിൽ അറസ്റ്റിലായ ദിവ്യ ജ്യോതിയുടെ (ദിവ്യ നായർ- 41) ഡയറി രേഖകൾ വ്യക്തമാക്കുന്നു. അതിനാൽ കൂടുതൽ പേർ പരാതിയുമായി സമീപിക്കുമെന്നാണ് പോലീസ് കരുതുന്നത്. കൂടുതൽ പരാതികൾ ലഭിച്ചാൽ കേസ് പ്രത്യേക സംഘത്തിനോ ജില്ലാ ക്രൈംബ്രാഞ്ചിനോ കൈമാറുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻകുമാർ പറഞ്ഞു.

ടൈറ്റാനിയം ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്ആർ ആൻഡ് ലീഗൽ) എൻ ശശികുമാരൻ തമ്പി ഉൾപ്പെടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്. ദിവ്യയുടെ ഭർത്താവ് രാജേഷ്, പ്രേംകുമാർ, ബോഡി ബിൽഡറും പവർലിഫ്റ്റിംഗ് അസോസിയേഷൻ ജില്ലാ ഭാരവാഹിയുമായ സി.എസ്.ശ്യാംലാൽ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം : ജില്ല കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കളക്ടര്‍ എ...

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...