ബിരുദ പരീക്ഷ പാസാകാതെ എംഎ ക്ക് പ്രവേശനം നേടിയവരെ പുറത്താക്കാന്‍ വിസി നടപടി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കാലടി : കാലടി സര്‍വകലാശാലയില്‍ അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷ പാസാകാതെ പ്രവേശന പരീക്ഷയെഴുതി എംഎ ക്ക് പ്രവേശനം നേടിയവരെ പുറത്താക്കാന്‍ നടപടി തുടങ്ങി. നാളെത്തന്നെ അത്തരം വിദ്യാര്‍ത്ഥികളുടെ വിവരം കൈമാറാന്‍ വൈസ് ചാന്‍സലര്‍ വിവിധ വകുപ്പ് അധ്യക്ഷന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രവേശനം വിവാദമായതോടെയാണ് നടപടി. ഒന്നു മുതല്‍ അഞ്ച് സെമസ്റ്റര്‍ വരെ ബിരുദ പരീക്ഷ വിജയിച്ചവര്‍ക്കേ എംഎ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാന്‍ കഴിയുള്ളു. അങ്ങനെയുള്ളവരേ മാത്രമേ എംഎ ക്ക് പ്രവേശിപ്പിക്കാവൂ. എന്നാല്‍ തോറ്റവര്‍ക്കും കാലടി സര്‍വകലാശാലയില്‍ പ്രവേശനം നല്‍കി എന്ന ആരോപണമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് വൈസ് ചാന്‍സലറുടെ അടിയന്തര ഇടപെടല്‍.

അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷ പാസാകാതെ പ്രവേശന പരീക്ഷയെഴുതി എംഎ ക്ക് പ്രവേശനം നേടിയവരെ പുറത്താക്കാനാണ് നിലവിലെ തീരുമാനം. ഇത്തരത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ വിവരം കൈമാറാന്‍ വൈസ് ചാന്‍സലര്‍ വിവിധ വകുപ്പ് അദ്ധ്യക്ഷന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് മുമ്പ് വിവരം നല്‍കാനാണ് നിര്‍ദേശം. എന്നാല്‍ അ‌ഞ്ചാം സെമസ്റ്റര്‍ വിജയിച്ചവരാണ് പ്രവേശന പരീക്ഷ എഴുതിയതെന്നായിരുന്നു കഴിഞ്ഞ ദിവസം സര്‍വകലാശാലയുടെ വിശദീകരണം. ആറാം സെമസ്റ്റര്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും പ്രവേശന പരീക്ഷ എഴുതാം. ഇവര്‍ മൂന്ന് മാസത്തിനകം യോഗ്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതനുസരിച്ച്‌ ഈ മാസം 31നകം ഫൈനല്‍ മാര്‍ക് ഷീറ്റോ ബിരുദ സര്‍ട്ടിഫിക്കറ്റോ നല്കാത്തവരുടെ അഡ്മിഷന്‍ റദ്ദാക്കാനും ഇത് ഉറപ്പു വരുത്താനും വിസി കര്‍ശന നിര്‍ദ്ദേശം നല്കിയിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...