Friday, July 19, 2024 1:04 pm

കളമശേരി സ്ഫോടനം ; പ്രതി മാർട്ടിൻ മാത്രമെന്ന് പോലീസ്, അത്താണിയിലെ ഫ്ലാറ്റിൽ തെളിവെടുപ്പ് പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കളമശേരി സ്ഫോടന കേസിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി എന്നുറപ്പിച്ച് പോലീസ്. കൂടുതൽ തെളിവുകൾ അന്വേഷണസംഘം ശേഖരിക്കുകയാണ്. മാർട്ടിന്റെ പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് തീരുമാനം. അതേസമയം മാർട്ടിന്റെ അത്താണിയിലെ ഫ്ലാറ്റിൽ തെളിവെടുപ്പ് പൂർത്തിയായി. ഇവിടെ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി. ഐഇഡി നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ബാറ്ററി, വയർ എന്നിവയാണ് ലഭിച്ചത്. കൂടാതെ പെട്രോൾ കൊണ്ടുവന്ന കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ മുകളിലെ മുറിയിൽ നിന്നാണ് ഇവ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറുകളിലായിരുന്നു മാർട്ടിൻ സ്ഫോടക വസ്തുക്കൾ നിറച്ചതെന്നാണ് പോലീസ് പറയുന്നത്. ബോംബ് വച്ചതിന് ശേഷം ഇയാൾ മാറി നിന്ന് വീഡിയോ എടുത്തു. തുടർന്ന് ബോംബ് പൊട്ടുന്നത് കണ്ടുറപ്പിച്ചു. സംഭവത്തിൽ എൻഐഎ ഡിജിറ്റൽ തെളിവുകൾ തേടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് യൂ ട്യൂബിനും ഫേസ് ബുക്കിനും അപേക്ഷ നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഐഇഡി സ്ഫോടനങ്ങൾക്ക് ഫണ്ട് നൽകുന്നത് അർബൻ നക്സലുകൾ ; വെളിപ്പെടുത്തലുമായി ഛത്തീസ്ഗഢ് ആഭ്യന്തര മന്ത്രി

0
ഡൽഹി: കഴിഞ്ഞ ആറ് മാസത്തിനിടെ ഛത്തീസ്ഗഢിലെ ബസ്തറിൽ സുരക്ഷാ സേന നടത്തിയ...

ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍

0
ദില്ലി : സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് വര്‍ധനവിനിടെ പഴയ കളം...

പന്തളത്തെ മാലിന്യ മുക്തമാക്കുന്നതിനുള്ള ബൃഹത് പദ്ധതിക്കായി പ്രാരംഭ നടപടികൾ തുടങ്ങി

0
പന്തളം : പന്തളത്തെ മാലിന്യ മുക്തമാക്കുന്നതിനുള്ള ബൃഹത് പദ്ധതിക്കായി പ്രാരംഭ നടപടികൾ...

180 ചോദ്യങ്ങളുടെ ഉത്തരം 45 മിനിറ്റിൽ കണ്ടെത്തിയെന്നത് അവിശ്വസനീയം ; സുപ്രീം കോടതി

0
ഡല്‍ഹി: പരീക്ഷയ്ക്ക് വെറും 45 മിനിറ്റ് മുന്‍പ് മാത്രമാണ് നീറ്റ് യു.ജി....