കളമശ്ശേരി സ്ഫോടനം : പ്രത്യേക അന്വേഷണ സംഘത്തിൽ എഡിജിപി ഉൾപ്പെടെ 21 അം​ഗങ്ങൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കളമശ്ശേരിയില്‍ ഞായറാഴ്ച ഉണ്ടായ സ്ഫോടനം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ ആണ് സംഘത്തലവന്‍. 21 അംഗ പ്രത്യേക അന്വേഷണ സംഘത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എ.അക്ബര്‍, ഭീകരവിരുദ്ധ സ്ക്വാഡ് ഡി.ഐ.ജി പുട്ട വിമലാദിത്യ, കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ശശിധരന്‍, തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണര്‍ പി.വി ബേബി, എറണാകുളം ടൗണ്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ രാജ് കുമാര്‍.പി, കളമശ്ശേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ ദാസ്, കണ്ണമാലി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രാജേഷ്, കുറുപ്പുംപടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഫിറോസ്, ഭീകരവിരുദ്ധ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ബിജു ജോണ്‍ ലൂക്കോസ് എന്നിവരും മറ്റ് 11 പോലീസ് ഉദ്യോഗസ്ഥരും പ്രത്യേക സംഘത്തിൽ അംഗങ്ങളാണ്. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ എസ് ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കളമശ്ശേരിയിലേത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും പ്രത്യേക പോലീസ് സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...