കളമശ്ശേരി സ്ഫോടനം : ആറുമാസം മുമ്പേ തയ്യാറെടുപ്പ് ; ഡൊമിനിക് മാർട്ടിൻ ബോംബുണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിലൂടെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തെ നടുക്കിയ കളമശ്ശേരി സ്ഫോടനത്തിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ആറ് മാസം കൊണ്ടെന്ന് പോലീസ്. ഇന്റർനെറ്റിലൂടെയാണ് ബോംബുണ്ടാക്കാൻ പഠിച്ചതെന്ന് ഡൊമിനിക് മാർട്ടിൻ പൊലീസിനോട് വെളിപ്പെടുത്തി. കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനായോ​ഗത്തിലാണ് ഇന്ന് രാവിലെ 9.30യോടെ സ്ഫോടനം നടന്നത്. പ്രാർത്ഥനായോ​ഗ സ്ഥലത്ത് പെട്രോൾ നിറച്ച കുപ്പിക്കൊപ്പമാണ് ഇയാൾ ബോംബ് വെച്ചത്. സ്ഫോടനം നടത്തിയത് ഡൊമിനിക് തന്നെയാണ് സ്ഥിരീകരിച്ച പോലീസ് ഇയാളുടെ ഫോണിൽ നിന്ന് നിർണായക തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. റിമോട്ട് ഉപയോ​ഗിച്ച് ബോംബ് ട്രി​ഗർ ചെയ്യുന്ന ദൃശ്യങ്ങൾ പോലീസിന് മൊബൈലിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ സ്ഫോടക വസ്തു വാങ്ങിയ കടകളെക്കുറിച്ചും വിവരം ലഭിച്ചതായി പോലീസ് വ്യക്തമാക്കി.

സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 52 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ 12 വയസ്സുള്ള കുട്ടി ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.‌ സ്ഫോടനം നടത്തിയത് താനാണെന്ന അവകാശവാദവുമായി ഇയാള്‍ ഉച്ചയോടെ തൃശൂര്‍ കൊടകര സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. കീഴടങ്ങുന്നതിന് മുന്‍പ് ഡൊമിനിക് മാര്‍ട്ടിന്‍ ഫേസ്ബുക്കില്‍ കുറ്റസമ്മതമൊഴി പോസ്റ്റ് ചെയ്തിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഡൊമിനിക് മാര്‍‌ട്ടിന്‍ തന്നെയാണ് സ്ഫോടനത്തിന് പിന്നിലെ പ്രതി എന്ന് സ്ഥിരീകരണം പുറത്ത് വന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രം

0
തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍...

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....

തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി

0
തണ്ണിത്തോട് : തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കിവിടുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാതെ...

ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ ; റോഡിന്റെ ഒരു വലിയ ഭാഗം തകർന്ന് ഒലിച്ചുപോയി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ. ചമോലി ജില്ലയിലെ ജോഷിമഠ്–മാർവാരി പാലത്തിന്...