കൊച്ചി : നഗരസഭ ആരോഗ്യവിഭാഗം കളമശേരിയില്‍ പിടിച്ച പഴകിയ കോഴിയിറച്ചിയില്‍ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം. ഭക്ഷ്യസുരക്ഷാവകുപ്പ് റീജ്യണല്‍ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശോധനാ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രൊസിക്യൂഷന്‍ നടപടികളിലേക്ക് നീങ്ങാനൊരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാവകുപ്പ്.
ഇക്കഴിഞ്ഞ 12നാണ് കളമശേരി നഗരസഭാപരിധിയിലെ കൈപ്പടമുകളിലെ വാടകവീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അനധികൃത ഇറച്ചി വില്‍പനശാലയില്‍ നിന്നാണ് അഞ്ഞൂറ് കിലോയിലധികം വരുന്ന പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തത്. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ കാക്കനാട് റീജ്യണല്‍ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ മൈക്രോബയോളജി പരിശോധനയിലാണ് മനുഷ്യജീവനെ അപകടത്തിലാക്കുന്ന ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
സാമ്പിളുകളിലും ഫംഗസ് ബാധയും കണ്ടെത്തി. ഇ കോളി ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെയാണ് കാര്യമായി ബാധിക്കുക. കളമശേരി നഗരസഭ അധികൃതര്‍ പോലീസ് സഹായത്തോടെ കൈപ്പടമുകളിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്ന് മാംസം വില്‍പന നടത്തിയതിന്‍റെ ചില രേഖകള്‍ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് കോഴിയിറച്ചി സ്ഥിരമായി വാങ്ങുന്ന ചില ഹോട്ടലുകളുടെ പേരുകള്‍ ലഭിച്ചെങ്കിലും ഡിസംബര്‍ 30ന് ശേഷം വില്‍പന നടത്തിയതിന്‍റെ രേഖകളൊന്നും തന്നെ കണ്ടെത്താനായിട്ടില്ല. ഇത്രയധികം ഇറച്ചി എവിടെ നിന്നാണ് വില്‍പനയ്ക്കായ് സംഭരിക്കുന്നതെന്ന് സംബന്ധിച്ച വിവരങ്ങളും ലഭ്യമായിട്ടില്ല. അനധികൃതമായി ഇറച്ചി വില്‍പന കേന്ദ്രം നടത്തിയ മണ്ണാര്‍ക്കാട് സ്വദേശി ജുനൈസ് ഇപ്പോഴും ഒളിവിലാണ്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]































