Monday, June 17, 2024 8:57 pm

ഫെ​​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തോ​ടെ എ​റ​ണാ​കു​ളം ഗ​വ. മെഡിക്കല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം സാ​ധാ​ര​ണ നി​ല​യിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: മാ​സ​ങ്ങ​ളാ​യി കോ​വി​ഡ്​ ചി​കി​ത്സാ​കേ​ന്ദ്രം മാ​ത്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​റ​ണാ​കു​ളം ഗ​വ. മെഡിക്കല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​തം.

ഫെ​​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തോ​ടെ കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ള്‍​ക്കും കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും ഒ​ന്നു​പോ​ലെ ചികിത്സ കി​ട്ടു​ന്ന സ്​​ഥാ​പ​ന​മാ​യി ആ​ശു​പ​ത്രി മാ​റു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തോ​ടെ എം.​ബി.​ബി.​എ​സ്​ ക്ലാ​സു​ക​ളും പൂ​ര്‍​ണ​തോ​തി​ല്‍ പു​ന​രാ​രം​ഭി​ക്കും. ഹൗ​സ്​ സ​ര്‍​ജ​ന്‍​മാ​ര്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്രഖ്യാപിച്ചതോടെയാ​ണ്​​ ക​ള​ക്​​ട​ര്‍ ഇ​ട​പെ​ട്ട്​ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ്​ ഇ​ത​ര രോ​ഗി​ക​ള്‍​ക്ക്​ ഒ.​പി പുനരാ​രം​ഭി​ച്ച​ത്.

എ​ന്നാ​ല്‍ കാ​ര്‍​ഡി​യോ​ള​ജി, ന്യൂ​റോ​ള​ജി, നെ​​​ഫ്രോ​ള​ജി വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ത്ത​ത് ​ സാധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രു​ന്നു. കാ​ത്ത്​​ലാ​ബ്, ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ള്‍, സി.​ടി സ്​​കാ​ന്‍, എം.​ആ​ര്‍.​ഐ സ്​​കാ​ന്‍ എ​ന്നി​വ രോ​ഗി​ക​ള്‍​ക്ക്​ പ്ര​യോ​ജ​ന​പ്പെ​ടാ​ത്ത അ​വ​സ്​​ഥ​യാ​ണ്. ഇ​തു​മൂ​ലം അവ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളു​ടേ​ത്​ ഒ​ഴി​കെ എം.​ബി.​ബി.​എ​സ്​ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നി​ല്ല.

വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ള്‍, ഹൗ​സ് സ​ര്‍​ജ​ന്‍​മാ​ര്‍ എ​ന്നി​വ​രെ​യും പി.​ടി.​എ​യെ​യും ഉ​ള്‍​പ്പെ​ടു​ത്തി ക​മ്മി​റ്റി രൂപവത്​​ക​രി​ക്ക​ണ​മെ​ന്ന ക​ളക്ട​റു​ടെ നി​ര്‍​ദേ​ശം ന​ട​പ്പാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഹൗ​സ് സ​ര്‍​ജ​ന്‍​സ് അസോസിയേ​ഷ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം പ്രി​ന്‍​സി​പ്പ​ലി​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. ജ​സ്​​റ്റി​സ്​ കൃ​ഷ്​​ണ​യ്യ​ര്‍ മൂവ്മെന്‍റും വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടു.

തു​ട​ര്‍​ന്നാ​ണ്​ ന​ട​പ​ടി​ക​ള്‍ ദ്രു​ത​ഗ​തി​യി​ലാ​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പു​തി​യ ഐ.​സി.​യു​വി​ന്റെ പ​ണി​ക​ള്‍ പുരോ​ഗ​മി​ക്കു​ക​യാ​ണ്. ആ​ലു​വ ആ​ശു​പ​ത്രി​യി​ല്‍ കൂ​ടി ഐ.​സി.​യു സ​ജ്ജ​മാ​കു​ന്ന​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ണ​തോ​തി​ലാ​കും. കാ​ന്‍​സ​ര്‍ സെന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന്​ കോ​വി​ഡ് രോഗി​ക​ളെ മാ​റ്റാ​നും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ന്‍​സ​ര്‍ സെന്‍റ​ര്‍ വീ​ണ്ടും മെഡിക്കല്‍ കോ​ള​ജ് കാ​മ്പ​സി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുടുംബസംഗമവും ഭൂമി സമര്‍പ്പണവും നടത്തി

0
പന്തളം: മങ്ങാരം 671-ാം നമ്പര്‍ മഹാദേവര്‍ വിലാസം എന്‍എസ്എസ് കരയോഗത്തില്‍ കുടുംബസംഗമവും...

‘രാഹുല്‍ ഗാന്ധി വയനാട്ടുകാരെ വിഢികളാക്കി’ ; ‘ഗുഡ് ബൈ’ വീഡിയോയുമായി കെ സുരേന്ദ്രന്‍

0
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടുകാരെ വിഢികളാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ...

‘പോരാടാനുള്ള ഊര്‍ജം തന്നു, ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകും’ : രാഹുല്‍ ഗാന്ധി

0
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച ജയം സമ്മാനിച്ച വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന്...

ബംഗാള്‍ ട്രെയിന്‍ ദുരന്തം : അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രി

0
നൃൂഡൽഹി : ബംഗാള്‍ ട്രെയിന്‍ ദുരന്തത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് റയില്‍വേ മന്ത്രി....