കളമശ്ശേരിയില്‍ കെ.എം. ഷാജിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കളമശ്ശേരിയിലെ സ്ഥാനാര്‍ത്ഥിത്വം കീറാമുട്ടിയായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കെ.എം. ഷാജിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം. പി. രാജീവിനെ ഇടത് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതോടെ ഇവിടെ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച കെ.എം. ഷാജി പാര്‍ട്ടി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ്.

പാലാരിവട്ടം പാലം അഴിമതി കേസില്‍ ആരോപണവിധേയനായ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും മത്സരിപ്പിക്കുന്നത് മറ്റു മണ്ഡലങ്ങളിലും തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് കെ എം ഷാജിയുടെ പേര് മുന്നോട്ട് വെച്ചത്. ഇബ്രാഹിംകുഞ്ഞിനേയും പകരം നിര്‍ദേശിച്ച മകനേയും സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ലീഗ് ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കളമശ്ശേരിയിലെ സ്ഥാനാര്‍ത്ഥിത്വം കീറാമുട്ടിയായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍കൂടിയാണ് കെ.എം. ഷാജിയെ കോണ്‍ഗ്രസ് മണ്ഡലത്തിലേക്ക് നിര്‍ദേശിക്കുന്നത്.

ഷാജിയുമായി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഷാജി സമ്മതം അറിയിച്ചതായാണ് വിവരം. എന്നാല്‍ ഇബ്രാഹിംകുഞ്ഞും പാര്‍ട്ടിയുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നാണ് ഷാജിയുടെ നിലപാട്. ഇബ്രാഹിംകുഞ്ഞിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെങ്കില്‍ മാത്രമേ കളമശ്ശേരിയില്‍ മത്സരത്തിനുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...