പുത്തൂരില്‍ മൂന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മൂന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി. ചിറ്റുമലയില്‍ ആയുര്‍വേദ ക്ലിനിക്ക് നടത്തുന്ന പുത്തൂര്‍ തെക്കുമ്പുറം ശങ്കരവിലാസത്തില്‍ ഡോ. ബബൂലിന്റെ മൂന്നരമാസം പ്രായമുള്ള മകള്‍ അനൂപയാണ് മരിച്ചത്. ബബൂലിന്റെ ഭാര്യ ദിവ്യ (25) യെ കുണ്ടറ പോലിസ് കസ്റ്റഡിയിലെടുത്തു.

ദിവ്യയുടെ വീടായ കാഞ്ഞിരകോട് മായംകോട് നന്ദാവനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. യുവതിയുടെ അച്ഛന്‍ ഓട്ടോറിക്ഷാ തൊഴിലാളിയായ ജോണി സെബാസ്റ്റ്യന്‍ വീട്ടിലെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ദിവ്യ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. ഒടുവില്‍ വാതില്‍ തുറന്ന് ദിവ്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇയാള്‍ കുഞ്ഞിനെ എടുത്തു പരിശോധിച്ചപ്പോള്‍ അനക്കമുണ്ടായിരുന്നില്ല. ഉടന്‍തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

സംഭവസമയം ദിവ്യയും കുഞ്ഞും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പ്രസവത്തെത്തുടര്‍ന്ന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ദിവ്യ കുഞ്ഞിന്റെ നൂലുകെട്ടുദിവസം കൈമുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇതേതുടര്‍ന്ന് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു.

പ്രസവശേഷം മകള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ കുഞ്ഞിന്റെ സംരക്ഷണത്തിന് ജോണി സെബാസ്റ്റ്യന്‍ ഒരു സ്ത്രീയെ നിര്‍ത്തിയിരുന്നു. തന്റെ അസുഖം മാറിയെന്നും ഇനി സഹായിയെ ഒഴിവാക്കണമെന്നുമുള്ള ദിവ്യയുടെ അഭ്യര്‍ത്ഥന മാനിച്ച്‌ പിതാവ് ആഴ്ചകള്‍ക്കു മുമ്പാണ് ഇവരെ പറഞ്ഞുവിട്ടത്. കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുണ്ടറ പോലിസ് കേസ്സെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...