കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച സംഭവത്തില്‍ തന്നെ ബലിയാടാക്കിയെന്ന് സസ്പെന്‍ഷനിലായ നഴ്സിങ് ഓഫീസര്‍ ജലജാദേവി. നഴ്സുമാരുടെ ഔദ്യോഗിക വാട്ട് സാപ്പ് ഗ്രൂപ്പില്‍ ഇട്ട ശബ്ദ സന്ദശം പുറത്തായതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. തനിക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ നിയമപരമായി നേരിടുമെന്നും ജലജാദേവി കോട്ടയത്ത് പറഞ്ഞു. കൊച്ചി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിച്ച് രോഗി മരിച്ചത് സംബന്ധിച്ച് നഴ്സിംഗ് ഓഫീസര്‍ ജലജാദേവിയുടെ വാട്ട്സാപ്പ് സന്ദേശം വിവാദമായിരുന്നു. മെഡിക്കല്‍ കോളേജിന്‍റെ അനാസ്ഥക്കെതിര പിന്നീട് വലിയ ആരോപണങ്ങളുണ്ടായി.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച സംഭവത്തില്‍ തന്നെ ബലിയാടാക്കിയെന്ന് സസ്പെന്‍ഷനിലായ നഴ്സിങ് ഓഫീസര്‍
RECENT NEWS
Advertisment