പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് ഇനി ബിഎല്‍എസ് ആംബുലന്‍സും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് അടിസ്ഥാന ജീവന്‍ രക്ഷാ സജ്ജീകരണങ്ങളോടെ ബിഎല്‍എസ് ആംബുലന്‍സ് എത്തി. വീണാ ജോര്‍ജ് എംഎല്‍എ യുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 21 ലക്ഷം രൂപ അനുവദിച്ചാണ് ബിഎല്‍എസ് ആംബുലന്‍സ് വാങ്ങിയത്. ജനറല്‍ ആശുപത്രി പരിസരത്തു നടന്ന ചടങ്ങില്‍ ഫ്‌ളാഗ് ഓഫ് കര്‍മം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു.

ഒരു ആശുപത്രിയില്‍ അത്യാസന്ന ഘട്ടങ്ങളില്‍ ലഭ്യമാക്കേണ്ട ചികിത്സകള്‍ ബിഎല്‍എസ് ആംബുലന്‍സില്‍ ലഭിക്കുന്നതാണ്. ഓക്‌സിജന്‍ സിലിണ്ടര്‍ അടക്കം ഉള്ള സംവിധാനങ്ങളോടെ ആണ് ആംബുലന്‍സിന്റെ ഉള്‍വശം. കാര്‍ഡിയാക് മോണിറ്ററിംഗ് സംവിധാനവും ആംബുലന്‍സില്‍ ലഭ്യമാണ്. ഐവി, അടിയന്തിര വൈദ്യ സഹായ പ്രക്രിയകളോ രോഗിയെയും കൊണ്ട് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ നല്‍കാന്‍ കഴിയും. മെഡിക്കല്‍ സ്റ്റാഫ് അടക്കം ആറു പേര്‍ക്ക് യാത്രാസൗകര്യം ഉണ്ട്.

ആശുപത്രി അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ എം.ജെ. രവി, പി.കെ. ജേക്കബ്, സുബിന്‍ തോമസ്‌, ഷാഹുല്‍ ഹമീദ്, സത്യന്‍ കണ്ണങ്കര, ജയപ്രകാശ്, നൗഷാദ് കണ്ണങ്കര, അബ്ദുള്‍ ഷുക്കൂര്‍, ഡിഎംഒ ഡോ. എ.എല്‍. ഷീജ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ എം. സാജന്‍ മാത്യൂസ്, ആര്‍എംഒ ഡോ.ആശിഷ് മോഹന്‍കുമാര്‍, ഹോസ്പിറ്റല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസിൽ ഫീസ് പിരിക്കും ; ഒമാന്റെ പദ്ധതിക്ക് ഗൾഫ് രാജ്യങ്ങളുടെ പിന്തുണ

0
ദുബായ്: ഒമാനും ഇറാനും ചേർന്ന് ഹോർമുസ് കടലിടുക്കു നിയന്ത്രിക്കുന്ന സംവിധാനത്തിന് സൗദി...

അടച്ചിട്ട മുറിയിൽ ട്രംപുമായി 90 മിനിറ്റ് ചർച്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി

0
വാഷിങ്ടൻ: ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ്...

മരണ വെപ്രാളത്തിനിടെ യുവതി കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്തു ; കാമുകൻ പിടിയിൽ

0
റായ്പുർ: കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയിൽ പുളയുമ്പോഴും കൊലപാതകിയുടെ പേര് മൊബൈലിൽ...

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സംവദിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തു ; അന്വേഷണത്തിന് ഉത്തരവ്

0
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും സംവാദം...