കലഞ്ഞൂർ “കുടുത്ത ജംഗ്ഷൻ” അപകട മേഖലയായി മാറുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : സ്ഥിരം അപകട മേഖലയായി മാറുകയാണ് കലഞ്ഞൂർ കുടുത്ത ജംഗ്ഷൻ. കലഞ്ഞൂരിൽ നിന്നും കുടുത്ത ഭാഗത്തേക്കും ഇളമണ്ണൂർ ഭാഗത്തേക്കും റോഡ് രണ്ടായി പിരിയുന്ന ജംഗ്ഷൻ ആണ് ഇത്. റോഡുകൾ സംഗമിക്കുന്ന ഭാഗമായതിനാലും വളവുകൾ ഉള്ളതിനാലും എതിരെ വരുന്ന വാഹനങ്ങൾ കാണുവാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. ഈ ഭാഗത്ത് റിഫ്ളക്ടറുകൾ സ്ഥാപിക്കണം എന്ന നാട്ടുകാരുടെ ആവശ്യവും നടപ്പായിട്ടില്ല. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ ആണ് ഈ ഭാഗത്ത് അപകടത്തിൽ പെട്ടിട്ടുള്ളത്.

ആധുനിക നിലവാരത്തിൽ ടാറിങ് പൂർത്തീകരിച്ച റോഡ് ആയതിനാൽ വളരെ വേഗതയിലാണ് ഇളമണ്ണൂർ ഭാഗത്ത് നിന്നും കലഞ്ഞൂർ ഭാഗത്ത് നിന്നും വാഹനങ്ങൾ വരുന്നത്. റോഡിലെ വളവുകൾ തിരിച്ചറിയാൻ ആവശ്യമായ സൂചനാ ബോർഡുകൾ ഇല്ലാത്തതും വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ ഭാഗത്ത് അപകടങ്ങൾ കുറക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്. മാർച്ച് 22 നാണ് ഇവിടെ കാറും ബസും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. സ്ഥിരം അപകട മേഖലയായി മാറുന്ന ഈ ഭാഗത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുക മാത്രമാണ് അപകടങ്ങൾ കുറക്കുവാൻ ഉള്ള ഏക പോംവഴി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ എത്തും

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. 90 കിലോ...

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി...